അക്രമമൊഴിയാതെ പള്ളൂര്‍
മാഹി: മൂന്നു ദിവസങ്ങളിലായി പള്ളൂര്‍ മേഖലയില്‍ നടന്നുവരുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനു അയവില്ല. ഞായറാഴ്ച രാത്രി 11ന് സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വടക്കന്‍ ജനാര്‍ദനന്റെ വീടിനു നേരെ ബോംബെറിഞ്ഞു. വീടിന്റ മുന്‍വാതില്‍ തകര്‍ന്നു. ചുമരിനു ആഴത്തിലുള്ള വിള്ളലുïായി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ.പി വത്സന്റ വീടിനു നേരെയും ബോംബേറുïായി. വീടിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. പള്ളൂര്‍ പാലോട്ടുമ്മല്‍ പണിതീരാത്ത കെട്ടിടത്തിന് സമീപത്തു നിന്നു മൂന്നു വടിവാളുകളും ബോംബുകളം പൊലിസ് കïെടുത്തു. ഹിന്ദു ഐക്യവേദി ജില്ലാ സക്രട്ടറി പള്ളൂര്‍ നടവയല്‍ റോഡിലെ ദയാനന്ദന്റെ വീടിനു നേരെയും ബോംബേറുïായി. ചാലക്കരയിലെ ബി.ജെ പി പ്രവര്ത്തകന് റജിലേഷിന്റെ വീടിനു നേരെ ബോംബേറുïായെങ്കിലും പൊട്ടിയില്ല. ബോംബ് പൊലിസ് കïെടുത്തു. പുതുച്ചേരിയില്‍ നിന്നു കൂടുതല്‍ സേന മാഹിയിലെത്തും. കോണ്‍ഗ്രസ് നേതാവ് പള്ളൂരിലെ കൃഷണ നിവാസില്‍ മാധവന്റെ വീടിനു നേരെയും ആക്രമണമുïായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."