HOME
DETAILS

പത്ത് ഏക്കര്‍ വയല്‍ നികത്തുന്നു

  
backup
December 26 2016 | 22:12 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4

 

തലശ്ശേരി: പാട്യം കതിരൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ചാലവയല്‍ നികത്തി കെ.എസ്.ഇ.ബി.220 കെ.വി.സബ്‌സ്റ്റേഷന്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.
തായാട്ടിപ്പീടിക, ചാലയമ്പലം, ഇല്ലത്തപ്പീടിക, പാറയില്‍ത്താഴെ, ചുïങ്ങാപ്പൊയില്‍ കിഴക്കേ കതിരൂര്‍ റോഡിന് പടിഞ്ഞാറ് വശം എന്നിവ ഉള്‍പ്പെടുന്ന പത്തേക്കര്‍ സ്ഥലമാണ് സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനായി കെ.എസ്.ഇ.ബി. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്.
2020 തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ ഇന്ന് മൂന്നു മണിക്ക് കിഴക്കേ കതിരൂരില്‍ നാട്ടുകാരെ പങ്കെടുപ്പിച്ചുകൊï് പാട്യം ഗ്രാമപ്പഞ്ചായത്ത് യോഗം വിളിച്ചിട്ടുï്.
ഇതുസംബന്ധിച്ച കെ.എസ്.ഇ.ബിയുടെ ഒരു കുറിപ്പും പഞ്ചായത്ത് അധികൃതര്‍ പരിസര വാസികള്‍ക്ക് നല്കി. മൂന്നടി മുതല്‍ അഞ്ചടി വരെ ഉയരത്തില്‍ മണ്ണിട്ടു വയല്‍ നികത്തി കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ചാണ് സബ് സ്റ്റേഷന് ആവശ്യമായ കെട്ടിടങ്ങളും,ട്രാന്‍സ്‌ഫോമറുകളും മറ്റും സ്ഥാപിക്കുക.
കൂടാതെ ഇതിന്റെ പരിസരത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാനായി വലിയ തോടുകള്‍ നിര്‍മിച്ച് ചാടാലപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടും. ചാലവയല്‍ നികത്തുന്നതോടെ സമീപത്തെ 500 ഓളം കിണറുകളില്‍ വെള്ളം താഴുന്നതോടൊപ്പം രൂക്ഷമായ കുടിവെള്ള ക്ഷാമവും നേരിടേïി വരും. തൊണ്ണൂറുകളുടെ അവസാനം വരെ ഇവിടെ സമൃദ്ധിയായി രï് വിള നെല്‍കൃഷിയും മറ്റ് സമയങ്ങളില്‍ പച്ചക്കറി കൃഷിയും ചെയ്തിരുന്നു.
ചുരുക്കം ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു വയല്‍ നികത്തിയതാണ് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനു ചാലവയല്‍ തെരഞ്ഞെടക്കാന്‍ കാരണമായത്. എന്നാല്‍ നികത്തിയ സ്ഥലങ്ങളില്‍ തെങ്ങ്, കവുങ്ങ്, മരച്ചീനി, വാഴ എന്നിവ സമൃദ്ധിയായി കൃഷി ചെയ്യുന്നുï്.
ബാക്കിയുള്ള സ്ഥലങ്ങള്‍ ഒന്നും ചെയ്യാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ചാലവയലിനു കുറുകെ കുറ്റ്യാടി-കാഞ്ഞിരോട് ഹൈപവര്‍ ലൈന്‍ കടന്നു പോവുന്നുïെന്നതും സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനു അനുകൂലഘടകമായി കെ.എസ്.ഇ.ബി.അധികൃതര്‍ പറയുന്നു.
ജൂണില്‍ മഴക്കാലം തുടങ്ങിയാല്‍ ഫിബ്രവരി അവസാനം
വരെയും ഇവിടെ നല്ല ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കും എന്നതാണ് ചാലവയലിന്റെ പ്രത്യേകത.
പരിസര പ്രദേശങ്ങളില്‍ നിരവധി കുളങ്ങള്‍ സ്ഥിതിചെയ്യുന്ന ചാലവയല്‍ ഒരു ജല സംഭരണിയെപ്പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ചുïങ്ങാപ്പൊയില്‍, കിഴക്കെ കതിരൂര്‍,കുന്നുമ്മല്‍പ്പീടിക, ഡയമണ്‍മുക്ക്, തായാട്ടിപ്പീടിക എന്നിവിടങ്ങളില്‍ ഇതുവരെ കുടിവെള്ളക്ഷാമം ഉïായിട്ടില്ല.
ചാലവയലിലെ ഭൂരിഭാഗം സ്ഥലങ്ങളും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണ്. മൂന്ന് വര്‍ഷം മുന്നെ ഇല്ലത്തെപ്പീടികയ്ക്ക് സമീപത്തെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം മണ്ണിട്ട് നികത്തിയതിന്റെ പേരില്‍ ആറോളം ആളുകളുടെ പേരില്‍ റവന്യൂ വകുപ്പ് കേസ് നടത്തുന്നുï്.
പ്രദേശത്തെ ജലദൗര്‍ലഭ്യത്തിലേക്ക് തള്ളിവിടുന്ന കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതിക്കെതിരേ പ്രദേശത്ത ജനരോഷം ഉയരുകയാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago