വിദ്യാര്‍ഥികളുടെ സൗകര്യങ്ങള്‍ക്ക് കണക്ക് പറയരുത് !
കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തുള്ള ഒരു ഉദ്യോഗസ്ഥന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടത്തിനു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിദ്യാര്‍ഥികള്‍ക്കനുവദിച്ചുള്ള സൗജന്യയാത്രയെ ഒരു കാരണമായി ചൂണ്ടിക്കാണിച്ചു ഗതാഗതമന്ത്രിക്കു കത്തെഴുതിയതാണ് ഇങ്ങനെയൊരു കുറിപ്പിനു പ്രേരണ. ബഹുമാന്യനായ ധനകാര്യമന്ത്രി അക്കാര്യം തള്ളിക്കളയാന്‍ കാണിച്ച തീരുമാനം അഭിനന്ദനാര്‍ഹവുമാണ്.
ഒരു രാജ്യത്തെ സര്‍ക്കാര്‍ ഒരു വിദ്യാര്‍ഥിയുടെ പഠനത്തിനുവേണ്ടി മാത്രം പതിമൂന്നുവര്‍ഷക്കാലം ഒരു ട്രെയിന്‍ അനുവദിച്ച ചരിത്രം എവിടെയോ വായിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ അറിവുനേടാനുള്ള എല്ലാവിധ സൗകര്യവും സര്‍ക്കാര്‍ ഒരുക്കികൊടുക്കണമെന്നതു സര്‍ക്കാരിന്റെ പ്രധാനബാധ്യതയാണ്. അവിടെ അവര്‍ക്കു നല്‍കുന്ന സൗകര്യത്തിന്റെ അളവു പറഞ്ഞു നഷ്ടം വ്യക്തമാക്കുകയല്ല വേണ്ടത്. നാടിന്റെ നാളെയുടെ ഉയര്‍ച്ച അവരുടെ വിദ്യയിലാണെന്നു തിരിച്ചറിയണം.
അറിവുനേടാന്‍ പോവുന്ന വിദ്യാലയങ്ങള്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊണ്ടു കലുഷിതമാവാനുള്ള അപൂര്‍വ്വം അവസരങ്ങളാണെങ്കിലും സൃഷ്ടിക്കുന്നത് നമ്മുടെ ഇത്തരം ഇടുങ്ങിയ സമീപനങ്ങളാണ്.
വിദ്യാര്‍ഥിരാഷ്ട്രീയത്തേക്കാള്‍ അവര്‍ക്ക് ധാര്‍മികവും മൂല്യവുമേറിയ അറിവു നുകരാനും ജീവിതത്തില്‍ പ്രായോഗികവത്കരിക്കാനുമുള്ള അവസരങ്ങളാണു സൃഷ്ട്ടിക്കേണ്ടത്. മറിച്ച്, ആകാശത്തേക്ക് മുഷ്ടി ചുരുട്ടാനും ഒളിയജണ്ടകള്‍ നടപ്പാക്കുന്നവരുടെ.
ചൊല്‍പടിക്കനുസരിച്ചു വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുമല്ല വിദ്യാര്‍ത്ഥികളെ ഉപയോഗിക്കേണ്ടത് .വിദ്യാര്‍ഥി രാഷ്ട്രീയത്തെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ പലരുടെയും മുഖം ചുളിയുമെന്നറിയാം .പക്ഷെ ഇത്തരം വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ കുട്ടികളെ തെരുവിലിറക്കുന്ന രാഷ്ട്രീയ സമീപനം അനുവദിക്കരുത്. പഠിച്ച കാര്യങ്ങള്‍ കൂടെയുള്ളവന്റെ അവസ്ഥകള്‍ മനസ്സിലാക്കി നന്മയുടെ അടിസ്ഥാനത്തിലാവുന്ന പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥി സംഘടനകളിലൂടെ ഉദേശിക്കുന്നത്.
അതിലൂടെ കുട്ടികളുടെ സഹ ജീവികളോടും കൂട്ടുകാരോടും മനുഷ്യത്വമുള്ള നേതൃ പാടവം കൈവരിക്കുക മാത്രമാണ് വിദ്യാര്‍ഥി സംഘടനകളിലൂടെയുള്ള പ്രധാന ലക്ഷ്യം .അല്ലാതെ ബസിനു കല്ലെറിഞ്ഞും നടുറോഡില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ് ഏറ്റുവാങ്ങി നേതാവാകലുമല്ല .
വിദ്യയെന്ന വലിയ ആയുധമാണ് ഒരു സമൂഹത്തിന്റെ വലിയ കെട്ടുറപ്പെന്നത് തിരിച്ചറിയുന്ന അടിസ്ഥാനത്തില്‍ അത് നുകരാന്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നാം അതിവിപുലമായ സൗകര്യം ചെയ്തു നല്‍കുകയെന്നത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."