HOME
DETAILS
MAL
2017 യു.എ.ഇയുടെ ദാനധര്‍മ വര്‍ഷം
backup
December 27 2016 | 00:12 AM
അബൂദബി: 2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. വായന വര്‍ഷാചരണം 2016 സമാപിക്കുന്നതോടെ ദാനധര്‍മ വര്‍ഷാചരണം 2017 സമാരംഭിക്കും.
യു.എ.ഇ ദാനധര്‍മങ്ങളുടെ രാജ്യമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് പറയാനുള്ളത് നമ്മള്‍ മറ്റുള്ളവര്‍ക്ക് കൈയയച്ചു നല്‍കിയതിന്റെ ചരിത്രത്തെ കുറിച്ചാണ്. ശൈഖ് ഖലീഫ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."