നിയമപോരാട്ടത്തിനൊടുവില്‍ മലയാളി നാടണഞ്ഞു
ജിദ്ദ: നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളി ഒന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ താഇഫ് ഗവര്‍ണറേറ്റില്‍ നിന്നും അനുകൂല വിധിനേടിയെടുത്ത് നാട്ടിലേക്ക് മടങ്ങി. മലപ്പൂറം കരുവാരകുണ്ട് സ്വദേശി യൂസുഫാണ് നാടണഞ്ഞത്.
ദീര്‍ഘകാലം സ്പോണ്‍സറുടെ സ്ഥാപനത്തില്‍ ജോലി നോക്കവേ കാലവധി കഴിഞ്ഞ പാസ്പോര്‍ട്ട് പുതുക്കാന്‍ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒരോ കാരണങ്ങള്‍ പറഞ്ഞ് മാസങ്ങള്‍ പിന്നീട്ടു. കലാവധി കഴിഞ്ഞ ഇഖാമയും സ്പോണ്സര് പുതുക്കി നല്‍കാതിരുന്നത് യൂസുഫിനെ കൂടുതല്‍ വിഷമത്തിലാക്കി. കാലാവധി കഴിഞ്ഞ ഇഖാമയില്‍ രണ്ട് വര്‍ഷത്തോളം സ്പോണ്‍സറുടെ സ്ഥാപനത്തില്‍ ജോലിചെയ്തു.
സ്പോണ്സര് സ്ഥാപനം മറ്റൊരുള്ക്ക് വിറ്റതോടെ യൂസുഫിന് ജോലിയും നഷ്ട്ടപ്പെട്ടു. പാസ്പോര്‍ട്ടും ഇഖാമയും നല്‍കാതിരുന്ന സ്പോണ്സര്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. നാല് വര്‍ഷം ഇഖാമ പുതുക്കാതിരുന്നതിനാല്‍ അതിന്റെ പിഴയടക്കം 17000 റിയാല്‍ വേണമായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."