ഫിലിപ്പൈന്‍സില്‍ കനത്തമഴയും ചുഴലിക്കാറ്റും; നാലു പേര് മരിച്ചു
മനില: കനത്ത മഴയിലും ചുഴലിക്കാറ്റിലും ഫിലിപ്പൈന്‍സില്‍ നാലു പേര് മരിച്ചു. ക്രിസ്മസ് ദിനത്തിലാണ് രാജ്യത്തെ 2.18 ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നയിച്ച പ്രകൃതി ദുരന്തമുണ്ടായത്. ആയിരക്കണക്കിന് ഗ്രാമങ്ങളാണ് വെള്ളത്തിലായത്. അഞ്ചു പ്രവിശ്യകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു.
ക്വൂസണ് പ്രവിശ്യയിലെ കര്‍ഷകനൊപ്പം ദമ്പതികളും മരിച്ചവരില്‍ ഉള്‍പ്പെടും. 1947ല്‍ വീശിയ കാറ്റഗറി രണ്ടില്‍പെട്ട ജീന്‍ കൊടുങ്കാറ്റും 1981ല്‍ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെട്ട ലീ കൊടുങ്കാറ്റും ഫിലിപ്പൈന്‍സ് ദ്വീപ് സമൂഹങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. ക്രിസ്മസ് ദിനങ്ങളിലായിരുന്നു ഇവയും എത്തിയത്. മണിക്കൂറില്‍ 240 മുതല്‍ 290 കിലോമീറ്റര്‍ വരെ വേഗത്തില്‍ മഴക്കൊപ്പം കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു ഫിലിപൈന്‍സ് കാലാവസ്ഥാ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."