ക്രിസ്മസിനു പകരം മുത്തശ്ശിയുടെ ജന്മദിനം ആഘോഷിക്കണം: കിം ജോങ് ഉന്‍
പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ക്രിസ്മസ് ആഘോഷം പരമോന്നത നേതാവ് കിം ജോങ് ഉന്‍ നിരോധിച്ചു. പകരം തന്റെ മുത്തശ്ശിയുടെ പിറന്നാളാണ് ആഘോഷിക്കേണ്ടതെന്ന ഉത്തരവും നല്കി. മുത്തശ്ശിയെ മറന്ന് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. 1919ലെ ക്രിസ്മസ് രാവില്‍ ജനിച്ച തന്റെ മുത്തശ്ശി കിം ജോങ് സുക്കിന്റെ പിറന്നാളാണ് ഈ ദിവസം ആഘോഷിക്കപ്പെടേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ജപ്പാന് വിരുദ്ധ ഗൊറില്ലയും കോളമിസ്റ്റുമായിരുന്നു മുത്തശ്ശി.
ഉത്തരകൊറിയയിലെ ആദ്യ ഭരണാധികാരി കിം 2 സങ്ങിന്റെ ഭാര്യയും മുന്‍ ഭരണാധികാരി കിം ജോങ് രണ്ടാമന്റെ മാതാവുമായിരുന്ന ഇവര്‍ 1949ല്‍ ദുരൂഹസാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്.
2014ല്‍ അതിര്‍ത്തിയില്‍ ദക്ഷിണകൊറിയ വന്‍ ക്രിസ്മസ് മരം നാട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരേ കിം രംഗത്തെത്തിയിരുന്നു.
1950ലാണ് രാജ്യത്ത് ക്രൈസ്തവ വിശ്വാസിക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."