സിറിയയില്‍ ബാരല്‍ ബോംബ്: 12 സിവിലിയന്മാര് കൊല്ലപ്പെട്ടു
ദമസ്കസ്: ബാരല്‍ ബോംബ് സ്ഫോടനങ്ങളില്‍ 12 സിവിലിയന്മാര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിമത മേഖല ലക്ഷ്യമിട്ട് സര്‍ക്കാരാണ് നിരവധി ബാരല്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. വടക്കു പടിഞ്ഞാറന്‍ നഗരമായ വാദി ബറദ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും സര്‍ക്കാരാണ് ബാരല്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു.
ബോംബാക്രമണത്തിന്റെ ഫലമായി നിരവധി പേര് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വൈറ്റ് ഹെല്‍മറ്റ് എന്ന രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു.
ഓയില്‍ ഡ്രമ്മുകള്‍ക്ക് അകത്ത് സ്ഫോടകവസ്തുക്കളും സ്ക്രാപ്പും ആണിയും നിറച്ചാണ് ബാരല്‍ ബോംബുകള്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."