HOME
DETAILS
MAL
ഭക്തജനത്തിരക്കില്‍ മണ്ഡലപൂജ
backup
December 27 2016 | 00:12 AM
പത്തനംതിട്ട: മണ്ഡലപൂജയോടെ മണ്ഡലകാലത്തിന് സമാപനമായി. മൂന്നുനാള്‍ കഴിഞ്ഞാല്‍ ശബരിമല പൂങ്കാവനം മകരവിളക്ക് ഉത്സവത്തിലേക്ക് കടക്കും.
ഇന്നലെ ഉച്ചയ്ക്ക് 12 നും 12.15 നും ഇടയ്ക്കായിരുന്നു മണ്ഡലപൂജ. മണ്ഡലപൂജ ദര്‍ശിക്കുന്നതിന് വന്‍ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആറന്മുളയില്‍ നിന്നും കൊണ്ടുവന്ന തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ചായിരുന്നു മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്ര ഞായറാഴ്ച്ച വൈകിട്ട് സന്നിധാനത്തെത്തി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധന നടത്തി. ഇന്നലെ വൈകിട്ട് നാലിന് വീണ്ടും നട തുറന്നു. രാത്രി 10.50ന് ഹരിവരാസനം പാടി നട അടച്ചതോടെ മണ്ഡലകാല മഹോത്സവത്തിന് സമാപനമായി. മകരവിളക്ക് ഉത്സവത്തിനായി 30 ന് നട വീണ്ടും തുറക്കും. 14നാണ് മകരവിളക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."