HOME
DETAILS

ശബരിമലയില്‍ തിക്കിലും തിരക്കിലും 31 തീര്‍ഥാടകര്‍ക്ക് പരുക്ക്

  
backup
December 27 2016 | 00:12 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4-2


പത്തനംതിട്ട: ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് സമീപം ഞായറാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 31 തീര്‍ഥാടകര്‍ക്ക് പരുക്ക്. ഞായറാഴ്ച സന്ധ്യക്ക് 6.40 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വടക്കേ നടയിലെ ബാരിക്കേഡ് മറിഞ്ഞതാണ് തിക്കും തിരക്കും അധികമാകാന്‍ കാരണമായത്. തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് പരുക്കേറ്റത്. മലയാളിയായ സുഭാഷ്(51), കാളി(56) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 18 പേരെ സന്നിധാനം ആശുപത്രിയിലും പ്രവേശിപ്പിച്ചു. പമ്പ ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടുപേര്‍ ഇന്നലെ ആശുപത്രിവിട്ടു.
പരുക്കേറ്റവരുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ സന്നിധാനത്തു നിന്നും ആംബുലന്‍സിലാണ് പമ്പയില്‍ എത്തിച്ചത്.
ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, സബ് കലക്ടര്‍ പ്രേംകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ശബരിമലയില്‍ ഇത്തവണ സുരക്ഷ ഒരുക്കുന്നതിന് കേന്ദ്ര സേനകളുടെയും സംസ്ഥാന പൊലിസിന്റെയും സംയുക്ത പ്രവര്‍ത്തനം തുടക്കം മുതല്‍തന്നെ ഇല്ലാതിരുന്നത് അപകടത്തിനു കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇതില്‍ പൊലിസിനുണ്ടായ വീഴ്ചയാണ് പ്രധാനമെന്നും അഭിപ്രായമുണ്ട്. അപകടം നടന്ന വടക്കേനടയില്‍ ദുരന്തനിവാരണ സേനയിലെ 31 പേര്‍ ജോലിക്കുണ്ടായപ്പോള്‍ പൊലിസ് സേനയിലെ ഒമ്പതുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദുരന്തനിവാരണ സേനയുടെ സന്ദര്‍ഭോചിത ഇടപെടലാണ് കൂടുതല്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ കാരണമെന്നും അപകടത്തിനു സാക്ഷികളായ ഭക്തരും വ്യക്തമാക്കുന്നു. മുന്‍പത്തേക്കാള്‍ കൂടുതല്‍ തിരക്കുണ്ടായിട്ടും പൊലിസ് മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ആരോപണം മന്ത്രി തള്ളി.
കഴിഞ്ഞ 40 ദിവസമായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ നല്ലനിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിനും വിവിധ വകുപ്പുകള്‍ക്കും കഴിഞ്ഞു. ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള ശാസ്ത്രീയ ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago