നാല്പതോളം സി.ഐമാര്‍ക്ക് ക്രമവിരുദ്ധമായി സ്ഥാനക്കയറ്റം നല്കാന് നീക്കം
തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായവരും വകുപ്പ് തല നടപടികള്‍ക്ക് വിധേയമായിട്ടുള്ളവരും ഉള്‍പ്പെടെ നാല്പതോളം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരെ ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പട്ടികയായി.
ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന് കമ്മിറ്റി (ഡി.പി.സി) കൂടാതെ പൊലിസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടിക മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. പൊലിസ് സേനയില്‍ അഴിച്ചുപണിക്കൊരുങ്ങുന്ന മുഖ്യമന്ത്രി വിശദമായ പരിശോധനയ്ക്കായി ഫയല്‍ മാറ്റിവച്ചു. പൊലിസ് ആസ്ഥാനത്തെ ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ മാത്രമാണ് പട്ടികയില്‍ കടന്നു കൂടിയിട്ടുള്ളതെന്നു ആക്ഷേപമുണ്ട്.
പി.എസ്.സി ചെയര്മാന്, സംസ്ഥാന പൊലിസ് മേധാവി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങിയ പ്രമോഷന് കമ്മിറ്റിയാണ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, ഡി.വൈ.എസ്.പി തസ്തികയിലുള്ളവരുടെ സ്ഥാനക്കയറ്റം തീരുമാനിക്കുന്നത്.
എന്നാല്‍ പ്രധാനപ്പെട്ട തസ്തികയിലേയ്ക്ക് പ്രമോഷന് നല്‍കുന്നത് സംബന്ധിച്ച് പി.എസ്.സിയോട് ആലോചിക്കുകയോ, ഡി.പി.സി കൂടുകയോ ചെയ്തിട്ടില്ല. അതിനിടെ പട്ടിക ഡി.പി.സിയ്ക്ക് വിടാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയ്ക്കു ശുപാര്‍ശ നല്‍കിയതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."