HOME
DETAILS

റെയില്‍ വികസനം: കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  
backup
December 27 2016 | 00:12 AM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae



തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. കേരളത്തിന് അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രാജധാനി എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ചു ദിവസമാക്കുമെന്നും സംസ്ഥാനത്തെ റെയില്‍ ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റ് സംവിധാനം നടപ്പിലാക്കും. ഹരിപ്പാട്- എറണാകുളം, തിരുവല്ല- കുറുപ്പന്തറ റെയില്‍പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നും സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോള്‍ അനുവദിക്കുമെന്നും സുരേഷ് പ്രഭു മുഖ്യമന്ത്രിയെ അറിയിച്ചു.
തിരുവനന്തപുരം-നാഗര്‍കോവില്‍-കന്യാകുമാരി പാത വികസനത്തിന് അടുത്ത ബജറ്റില്‍ പണം നീക്കിവയ്ക്കും. അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ തുക വിലയിരുത്തും. കഞ്ചിക്കോട് റെയില്‍ ഫാക്ടറി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാന്‍ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങളില്‍ ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്ന് റെയില്‍മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. കാലപ്പഴക്കമുള്ള കോച്ചുകള്‍ക്കു പകരം പുതിയ കോച്ചുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് അനുഭാവപൂര്‍വമായ നടപടികളുണ്ടാവുമെന്നും റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നുംസുരേഷ്പ്രഭു അറിയിച്ചു.
മരാമത്ത് മന്ത്രി ജി. സുധാകരന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌രി എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago