പൊലിസ് നയം മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നത്: ആംആദ്മി
കൊച്ചി: മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന പിണറായി സര്‍ക്കാരിന്റെ പൊലിസ് നയത്തിനെതിരേ ആംആദ്മി പാര്‍ട്ടി ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന്. മൂന്നാം മുറ പ്രയോഗിച്ച പൊലിസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് നാലിന് ഐ.ജി.ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പൊലിസ് അതിക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് പനങ്ങാട് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന ഓട്ടോഡ്രൈവര്‍ നാസര്‍. പൂര്‍ണ നഗ്നനാക്കിയാണ് നാസറിന്റെ സ്വകാര്യഭാഗങ്ങളിലും കണ്ണിലുമെല്ലാം കുരുമുളക് സ്പ്രേ അടിച്ചതടക്കമുള്ള അതിക്രമങ്ങള്‍ നടത്തിയത്. ഇത് ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന പൊലിസ് നയമാണോ എന്ന് പരിശോധിക്കണമെന്നും സി.ആര് നീലകണ്ഠന് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ജോസഫ്, ഷക്കീര്‍ അലി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."