HOME
DETAILS
MAL
പൊലിസിനെ അക്രമിച്ച കേസിലെ പ്രതിയെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി
backup
May 24 2016 | 03:05 AM
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവത്തില്‍ പൊലിസുകാര്‍ക്കു പരുക്കേറ്റ കേസിലെ പ്രതിയായ യുവാവിനെ സി.പി.എം നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു ഇറക്കി കൊണ്ടുപോയി. നിരവധി രാഷ്ട്രീയ കേസുകളില്‍ പ്രതിയായ യുവാവിനെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍ യുവാവിന്റെ കുടുംബാംഗളെ കൂടി കൂട്ടിക്കൊണ്ടുവന്നാണ് സി.പി.എം നേതാക്കള്‍ ഇയാളെ സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടുപോയത്. കൊവ്വല്‍പ്പള്ളി, കലയറ പ്രദേശങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടിയ ശേഷം ഇയാളെ പിടിച്ചാല്‍ മതിയെന്ന വാദം ഉന്നയിച്ചാണ് സി.പി.എം നേതാക്കളും നഗരസഭാ ചെയര്‍മാനും പൊലിസിനോട് ഇയാളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടത്.
പൊലിസ് ഇതിനു തയ്യാറാകാതെ വന്നതോടെ സ്റ്റേഷനില്‍ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി. ഇതേ തുടര്‍ന്ന് പൊലിസ് ഇയാളെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."