നോട്ട് പിന്‍വലിക്കല്‍: 30 ന് കോണ്‍ഗ്രസ് ജനകീയ കുറ്റവിചാരണ
കൊച്ചി: നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രിയുടെ ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് 30 ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ കുറ്റവിചാരണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു.
കോണ്‍ഗ്രസ് ജന്മദിന സമ്മേളനം 28 ന് ജില്ലാ തലങ്ങളില്‍ നടക്കും. എറണാകുളത്ത് രമേശ് ചെന്നിത്തലയും കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉമ്മന്‍ ചാണ്ടിയും തിരുവനന്തപുരത്ത് കെ.പി.സി.സി പ്രസിഡന്റും സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും വി.എം സുധീരന് പറഞ്ഞു.
നിയമം ലംഘിച്ച് പണിതുയര്‍ത്തിയ ഡി.എല്‍.ഫ് ഫ്ളാറ്റ് സമുച്ചയത്തിന് കുറഞ്ഞ തുക പിഴ മാത്രം ചുമത്തിയ കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതവും തെറ്റായ കീഴ് വഴക്കവും സൃഷ്ടിക്കുമെന്നും സുധീരന് പറഞ്ഞു. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."