രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ മാവോയിസ്റ്റുകളുടെ ഹാസ്യ നാടകം
കാളികാവ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ മാവോയിസ്റ്റുകളുടെ ആക്ഷേപ ഹാസ്യ നാടകം. തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രധാന പാര്‍ട്ടികളെ നിശിതമായി വിമര്‍ശിച്ചാണ് ചിത്രീകരണം. ഓരോ പാര്‍ട്ടികളും ജനങ്ങളെ വിഡ്ഢികളാക്കുന്നതിനെയും അവര്‍ നടത്തുന്ന അഴിമതികളെയും തുറന്നു കാട്ടുന്ന നാടകം വനത്തിനുള്ളിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
ബി,ജെ.പി, കോണ്‍ഗ്രസ്,സി.പി.എം,സി.പി.ഐ, തമിഴ്നാട്ടിലെ ഡി.എം.കെ, എ.ഡി.എം.കെ എന്നീ പാര്‍ട്ടികളെയാണ് കടന്നാക്രമിക്കുന്നത്. മൂന്നു പേരാണ് അവതാരകര്‍. എല്ലാവര്ക്കും നമസ്കാരം.'ജനങ്ങളെ വിഡ്ഢികളാക്കുന്ന കഥ കേള്‍ക്കാം'എന്ന തലവാചകത്തോടെയാണ് ആരംഭിക്കുന്നത്.
'മാന്‍ കീ ബാത്ത് മാന്‍ കീ ബാത്ത് 'എന്ന് പറഞ്ഞാല്‍ കുരങ്ങന്റെ കുളി എന്നല്ലെന്നും മാസത്തില്‍ മോഡി മച്ചാന് നടത്തുന്ന രാജ്യ സ്നേഹ പ്രസംഗമാണെന്നും നാടകം പരിഹസിക്കുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രയെയും വെറുതെവിടുന്നില്ല. വോട്ടിന് വേണ്ടിയും വീടിനുവേണ്ടിയും ബോബെറിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചിമ ബംഗാളില്‍ ടാറ്റയ്ക്കും വിദേശ കമ്പനികള്‍ക്കുമായി 14 ആദിവാസികളെ കൊന്നൊടുക്കിയെന്നും കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞിട്ടെന്താണ് രാഷ്ട്രീയ ബോധം തീരെയില്ലെന്നും അപഹസിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക, പെട്ടികള്‍ പൊട്ടിക്കുക, ചുവപ്പു ദേശം ഉണ്ടാക്കാന്‍ കൈകോര്‍ക്കുക, എന്ന മുദ്രാവാക്യത്തോടെയാണ് നാടകം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."