കുപ്പു ദേവരാജ് എ.കെ 47മായി ഇരിക്കുന്ന ചിത്രം പുറത്ത്
കാളികാവ്: മാവോയിസ്റ്റ് ദേശീയ നേതാവ് കൂപ്പുസ്വാമി ദേവരാജ് എ.കെ. 47നുമായി ഉള്‍ക്കാട്ടില്‍ ഇരിക്കുന്ന ചിത്രം പുറത്ത്. പാലക്കാട് വന മേഖലയില്‍ നിന്നുള്ളതാണ് ചിത്രമെന്നാണ് സൂചന. കരുളായിയിലെ മാവോയിസ്റ്റ് ക്യാംപില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് ചിത്രം ലഭിച്ചത്. മാവോയിസ്റ്റുകള്‍ നിരായുധരായിരുന്നുവെന്ന വാദം ശരിയല്ലെന്ന് പൊലിസ് നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.
മാവോയിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് വന മേഖലയില്‍ നടന്ന പരേഡ് കുപ്പു ദേവരാജ് വീക്ഷിക്കുന്ന രീതിയിലാണ് ചിത്രമുള്ളത്. പരേഡിന് ശേഷം ചിത്രം എടുക്കുന്നതിന് മാത്രം നിന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പരേഡില്‍ പങ്കെടുത്തവരുടെ കൈവശമുള്ളത് 303 ഒറ്റക്കുഴല്‍ തോക്കുകളാണ്. പരേഡിന് നേതൃത്വം നല്‍കുന്ന വിക്രം ഗൗഡയുടെ കൈവശവും എ.കെ. 47തന്നെയാണുള്ളത്.
2014ല്‍ എ.എല്‍.ജി.എ.(പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി)യുടെ ദിനാചരണ ഭാഗമായാണ് പാലക്കാട് കാട്ടിനുള്ളില്‍ പരേഡ് നടത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ആയുധ പരിശീലനം പൂര്‍ത്തിയാക്കിയ മാവോയിസ്റ്റുകളുടെ പാസിങ് ഔട്ട് പരേഡ് കൂടിയാണ് 2014ല്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയിട്ടുള്ളത്. സേനാധിപന്റെ ചുമതലയുള്ള വിക്രം ഗൗഡയായിരുന്നു പരിശീലകന്‍. മുതിര്‍ന്ന നേതാക്കള്‍ക്ക് പലയിടങ്ങളിലും വ്യത്യസ്ഥ പേരുകളാണുള്ളത്. കുപ്പുദേവരാജ് കേരളത്തില്‍'മഞ്ജു'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കരുളായിയിലെ സംഘത്തിലുണ്ടായിരുന്നവര്‍ മുന്തിയ ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."