HOME
DETAILS
MAL
രാജ്യത്തെ പൂര്‍ണമായി പണരഹിതമാക്കാന്‍ കഴിയില്ലെന്ന് മനോഹര്‍ പരീക്കര്‍
backup
December 27 2016 | 03:12 AM
പനാജി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം അബദ്ധമെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തരത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും. രാജ്യത്തെ പൂര്‍ണമായി പണരഹിതമാക്കി മാറ്റാനാവില്ലെന്ന് അദ്ദേഹം ഇന്നലെ ഗോവയില്‍ പറഞ്ഞു.
രാജ്യം പൂര്‍ണമായി പണരഹിതമാകുകയെന്നത് അസാധ്യമാണെന്നു പറഞ്ഞ അദ്ദേഹം ഗോവയില്‍ പോലും പദ്ധതി പൂര്‍ണായി നടപ്പിലാക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. 50 ശതമാനം ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. രാജ്യം കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പ്രഭാഷണത്തിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഗോവയെ രാജ്യത്തെ ആദ്യ പണരഹിത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ പരീക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."