നാഷനല്‍ ഹെറാള്‍ഡ് കേസ്: സുപ്രിം കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്്മണ്യം സ്വാമി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സ്വാമി.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായി ആരോപണം ഉയര്‍ന്ന കേസില്‍ ഡല്‍ഹി കോടതി നിലപാട് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഇന്നലെയാണ് സ്വാമി നല്കിയ ചില രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന് കണ്ട് ഡല്‍ഹി കോടതി തള്ളിയത്.
ഇതേതുടര്‍ന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ലവ്ലീനാണ് സ്വാമിയുടെ ഹരജി തള്ളിയത്. സോണിയാ ഗാന്ധിയും മറ്റുള്ളവരും ചേര്‍ന്ന് നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തു വകകള്‍ തട്ടിയെടുത്തെന്നും ഇത് യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് മാറ്റിയെന്നും സ്വാമി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മോട്ടിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബെ, സാംപിത്രോഡ എന്നിവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."