നോട്ട് പിന്‍വലിക്കല്‍: കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് ഇടതു പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലില്‍ കേന്ദ്രത്തിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ യോജിച്ച് പ്രക്ഷോഭം നടത്താനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി. ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനില്ലെന്ന് ഇടതുപാര്‍ട്ടികളും ജെ.ഡി.യുവും വ്യക്തമാക്കി.
പാര്‍ലമെന്റില്‍ യോജിച്ച പ്രക്ഷോഭം നടക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിലുള്ള വിയോജിപ്പാണ് ഇടത് പാര്‍ട്ടികളുടെ വിട്ടുനില്‍ക്കലിന് പ്രേരിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. കേരളത്തില്‍ സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ യോജിച്ച പ്രക്ഷോഭം നടത്താനുള്ള തീരുമാനത്തില്‍നിന്ന് അവസാന നിമിഷം കോണ്‍ഗ്രസ് പിന്‍വാങ്ങിയതും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ക്ഷണം നിരസിക്കാന്‍ ഇടതു പാര്‍ട്ടികളെ പ്രകോപിപ്പിച്ചിരുന്നു. നോട്ട് പിന്‍വലിക്കലിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരസ്യമായി പിന്തുണച്ച സാഹചര്യത്തിലാണ് പ്രതിപക്ഷത്തായിട്ടും ജെ.ഡി.യു യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചത്.
പ്രതിപക്ഷത്തുള്ള എല്ലാ പാര്‍ട്ടികളെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചെയ്തതുപോലെ പാര്‍ലമെന്റിന് പുറത്തും യോജിച്ച പ്രക്ഷോഭം തുടരാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
പാര്‍ലമെന്റില്‍ യോജിച്ച് നിന്നതുപോലെ പാര്‍ലമെന്റിന് പുറത്തെ പ്രക്ഷോഭത്തില്‍ വേദി പങ്കിടാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചിച്ചായിരിക്കണം അത്തരമൊരു തീരുമാനം. ശരിയായ കൂടിയാലോചനയിലൂടെ മാത്രമേ യോജിച്ച പ്രക്ഷോഭം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തെ 16 പാര്‍ട്ടികള്‍ യോഗത്തിനുണ്ടാകില്ല. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല കൂടിയാലോചിക്കുന്നതെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു.
വിവരങ്ങള്‍ കൃത്യമായി കൈമാറുന്നില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."