HOME
DETAILS

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ- ഗേറ്റ് സംവിധാനം തുടങ്ങി

  
backup
December 27 2016 | 03:12 AM

%e0%b4%a6%e0%b5%8b%e0%b4%b9-%e0%b4%b9%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf

ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഐഡി കാര്‍ഡോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് സൗജന്യമായി ഇഗേറ്റ് സേവനം നല്‍കുന്ന സംവിധാനത്തിന് തുടക്കമായി.

ഹമദ് വഴി വരികയോ പോവുകയോ ചെയ്യുന്ന ഖത്തറിലെ പ്രവാസികള്‍ക്ക് സേവനം ഉപയോഗിക്കാം. ഐഡി കാര്‍ഡുള്ള പ്രവാസിക്കോ 18 വയസിന് മുകളിലുള്ള മക്കള്‍ക്കോ മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ഇല്ലാതെ ഇഗേറ്റ് സേവനം ലഭിക്കുമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്്‌റൂയി പറഞ്ഞു.


ഹമദിലെ ഡിപാര്‍ച്ചര്‍ ലോഞ്ചില്‍ 19 ഇഗേറ്റുകളും അറൈവല്‍ ലോഞ്ചില്‍ 16 ഇഗേറ്റുകളും ഉണ്ട്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫിസര്‍ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുകയും അറൈവല്‍/ ഡിപാര്‍ച്ചര്‍ സീല്‍ പതിക്കുകയും ചെയ്യുന്നതിന് വേണ്ടി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇഗേറ്റ് സംവിധാനം വഴി സാധിക്കും.


സുരക്ഷിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനൊപ്പം വരുമ്പോഴും പോകുമ്പോഴും സീല്‍ ചെയ്ത് പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനും ഇതു വഴി സാധിക്കും.


ഇലക്ട്രോണിക് ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നത് വളരെ ലളിതമാണെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് സെക്്ഷന്‍ മേധാവി മേജര്‍ ഖാലിദ് മുഹമ്മദ് മുല്ല പറഞ്ഞു. ഇഗേറ്റിലെ ഇറീഡറില്‍ പാസ്‌പോര്‍ട്ടോ ഐഡി കാര്‍ഡോ വയ്ക്കുകയെന്നതാണ് ആദ്യ പടി. കാര്‍ഡിലോ പാസ്‌പോര്‍ട്ടിലോ ഉള്ള വിവരങ്ങള്‍ ഇറീഡര്‍ പിടിച്ചെടുക്കുകയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതോടെ ഇഗേറ്റിന്റെ ആദ്യ ഗ്ലാസ് ഗേറ്റ് തുറക്കും. ഇംഗ്ലീഷിലും അറബിയിലും യാത്രക്കാരനോട് മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യും.

 തുടര്‍ന്ന് ഇ ഗേറ്റിന്റെ മധ്യഭാഗത്തെത്തുന്ന യാത്രക്കാരന്റെ കണ്ണിന്റെ അടയാളവും വിരലടയാളവും ഉപകരണം പിടിച്ചെടുക്കുകയും ഇത് നേരത്തേ ഐഡി കാര്‍ഡില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുമായി ഒത്തുനോക്കുകയും ചെയ്യുന്നതോടെ അവസാനത്തെ എക്‌സിറ്റ് ഗേറ്റ് തുറക്കും.

ഇതോടെ യാത്രക്കാരന് ബോര്‍ഡിങ് ഗേറ്റിലേക്കോ ബാഗേജ് സ്വീകരിക്കുന്ന സ്ഥലത്തേക്കോ നീങ്ങാനാവും. എന്‍ട്രിയായാലും എക്‌സിറ്റ് ആയാലും പരമാവധി രണ്ട് മിനിറ്റ് മാത്രമാണ് ഈ പ്രക്രയക്ക് വേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago