സംഭാവനാ വിവാദം: കേജ്രിവാളിനു ആദായനികുതി വകുപ്പിന്റെ നോട്ടിസ്
ന്യൂഡല്‍ഹി: പാര്‍ട്ടിക്കു സംഭാവന നല്‍കിയവരുടെ പേരു വിവരങ്ങള്‍ ആംആദ്മി വെബ്സൈറ്റില്‍നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ പാര്‍ട്ടി ചെയര്മാന് അരവിന്ദ് കേജ്രിവാളിനു ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു.
എന്നാല്‍ കേന്ദ്രം പക പോക്കുകയാണെന്നും സംഭവിച്ചതു സാങ്കേതിക തകരാര്‍ മാത്രമാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. സംഭാവന നല്‍കിയവരുടെ പേരുകളില്‍ നൂറുശതമാനം വിശ്വാസ്യതയുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ സുതാര്യമാണെന്നും വക്താവ് പറഞ്ഞു.
സംഭാവന നല്‍കിയവരുടെ പേരുകള്‍ പാര്‍ട്ടി വെബ് സൈറ്റില്‍നിന്ന് നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അണ്ണാ ഹസാരെ വിമര്‍ശിച്ചിരുന്നു.
കേജ്രിവാളിനെഴുതിയ കത്തില്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് ആം ആദ്മി പാര്‍ട്ടിക്കുള്ള വ്യത്യാസമെന്തെന്ന് അണ്ണാ ഹസാരെ ചോദിച്ചു.
ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന എല്ലാ സംഭാവനകളും വെബ്സൈറ്റിലുണ്ടാകുമെന്ന് കേജ്രിവാള് വാക്കു നല്‍കിയിരുന്നു. ആ വാക്കു പാലിക്കാന്‍ പാലിക്കാന്‍ അദ്ദേഹത്തിനായില്ലെന്നും ഹസാരെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."