കെ.എസ്.ആര്‍.ടി.സിയില്‍ സംഘടനകള്‍ ഹിതപരിശോധന നടത്തി
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സിയില്‍ സംഘടനകളുടെ ഹിതപരിശോധന തുടങ്ങി. തൊഴിലാളികളുടെ അംഗബലം കണക്കാക്കി അംഗീകാരം നല്‍കുന്നതിനു വേണ്ടിയാണ് ഹിതപരിശോധന. ഇന്നലെ രാവിലെ എട്ട്മണി മുതല്‍ വൈകിട്ട് അഞ്ച്‌വരെ പോളിങ് നടത്തി.
554 ജീവനക്കാരാണ് കാസര്‍കോട് ഡിപ്പോയ്ക്ക്് കീഴിലുള്ളത്്്്. സ്ഥിരജീവനക്കാര്‍ക്ക് പുറമെ താല്‍ക്കാലിക ജീവനക്കാര്‍ക്കും വോട്ടു ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. 15 ശതമാനം വോട്ട് ലഭിക്കുന്ന സംഘടനയായിരിക്കും അംഗീകാരം ലഭിക്കുക. വോട്ടുകള്‍ നാളെ തിരുവനന്തപുരം ചീഫ് ഹൗസില്‍നിന്നും എണ്ണി തിട്ടപ്പെടുത്തും. ടി.ഡി.എഫിനും കെ.എസ്.ആര്‍.ടി.ഇ.എക്കുമാണ് നിലവില്‍ അംഗീകാരം ഉള്ളത്.
ശമ്പള പരിഷ്‌കരണം, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് സംഘടനകള്‍ ഹിതപരിശോധനയില്‍ മത്സരിക്കുന്നത്. കെ.എസ്.ആര്‍.ടി.ഇ.എ, കെ.എസ്.ആര്‍.ടി.ഇ.ഡബ്ല്യു.എ, കെ.എസ്.ടി എംപ്ലോയിസ് സംഘ്, ടി.ഡി.എഫ്, വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ അഞ്ച് സംഘടനകള്‍ക്ക് വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വോട്ട് രേഖപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."