ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: ഒഴിവായത് വന്‍ദുരന്തം
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കൂട്ടിയിടിയില്‍ നിന്നും വിമാനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ വിമാനവും സ്പേസ്ജെറ്റ് വിമാനവുമാണ് റണ്‍വേയില്‍ മുഖാമുഖം വന്നത്. എയര്‍ ട്രാഫിക് കണ്ട്രോള് ടവറില്‍ നിന്നുള്ള ആശയവിനിമയത്തിലെ പിഴവാണ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വരാന്‍ കാരണമായതെന്ന് കരുതുന്നു.
സംഭവത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ടേക്ക് ഓഫിന് ഒരുങ്ങിയ സ്പേസ്ജെറ്റ് വിമാനവും ലഖ്നൗവില്‍ നിന്നും ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനവുമാണ് റണ്‍വേയില്‍ മുഖാമുഖം വന്നത്.
സ്പേസ്ജെറ്റ് വിമാനത്തിന് ടേക്ക് ഓഫിനും ഇന്‍ഡിഗോയ്ക്ക് ലാന്‍ഡിങ്ങിനും ഒരേസമയം അനുമതി നല്‍കുകയായിരുന്നു.രണ്ട് വിമാനങ്ങളിലേയും പൈലറ്റുമാരുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ട് വിമാനങ്ങളും നേര്‍ക്കുനേര്‍ നില്ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."