അങ്ങനെ 12 വര്‍ഷത്തിന് ശേഷം ജില്ലയ്ക്കൊരു മന്ത്രി
ഇ ചന്ദ്രശേഖരന് പ്രധാന വകുപ്പ് ലഭിക്കും
കാസര്‍കോട്: ഒന്നര പതിറ്റാണ്ടിന് ശേഷം കാസര്‍കോട് ജില്ലയിലേക്ക് മന്ത്രി സ്ഥാനം എത്തുന്നു. സി ടി അഹ്മദ് അലിക്കും അതിന് ശേഷം ചെര്‍ക്കളം അബ്ദുല്ലയ്ക്കും ശേഷമാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച ഇ ചന്ദ്രശേഖരന് നിയോഗം ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക്്്് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഇടതുപക്ഷം വിജയിച്ചാല്‍ ചന്ദ്രശേഖരന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന സൂചനയുണ്ടായിരുന്നു. 2001-2004 കാലയളവില്‍ എ.കെ ആന്റണിയുടെ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു സി.ടി അഹമ്മദലി. 2004 ലാണ് ചെര്‍ക്കളം അബ്ദുല്ല ജില്ലയുടെ മന്ത്രിയായത് തദ്ദേശ സ്വയംഭരണ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. രണ്ടുവര്‍ഷക്കാലം മാത്രമാണ് അദ്ദേഹം മന്ത്രി സ്ഥാനത്തിരുന്നത്. നേരത്തെ ഇ.കെ നായനാരും ഇ.എം.എസും മുഖ്യമന്ത്രി കസേരയിലെത്തിയത് ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നായിരുന്നു. 1987-91 നായനാര്‍ മന്ത്രിസഭയില്‍ നിയമവിദ്യാഭ്യാസ മന്ത്രിയായിരുന്നു കെ. ചന്ദ്രശേഖരന്. 1951 ല്‍ ഹോസ്ദുര്‍ഗ്ഗ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തുന്നത്. 1957ലും അവിടെനിന്നു തന്നെ വിജയിച്ചു. തുടര്‍ന്ന് പട്ടം താണുപിള്ള മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും കോടതി അഭാഷകനായിരിക്കേയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. 1970-77 കാലയളവിലെ സി അച്ചുതമേനോന് മന്ത്രി സഭയിലെ കൃഷി മന്തിയായിരുന്നു നീലേശ്വരം സ്വദേശിയായ എന്‍.കെ ബാലകൃഷ്ണന്. ആറാം മന്ത്രിസഭയില്‍ 1980-81 കാലയളവില്‍ മഞ്ചേശ്വരം സ്വദേശി ഡോ.എ സുബ്ബറാവു ജലസേചന മന്ത്രിയായിരുന്നു. ഇ കെ നായനാരായിരുന്നു അന്നത്തെ മുഖ്യമന്ത്രി. കാസര്‍കോട് പെരുമ്പള സ്വദേശിയായ ചന്ദ്രശേഖരന് എ ഐ വൈ എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. 2005 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ് ചന്ദ്രശേഖരന്. കറകളഞ്ഞ പൊതുജീവിതത്തിന് ഉടമയായ ചന്ദ്രേശേഖരന്‍ മന്ത്രിയാകുന്നത് സി.പി.ഐയ്ക്കും കാസര്‍കോട് ജില്ലയില്‍ ചരിത്ര നിയോഗമാണ്. റവന്യൂ വകുപ്പോ, കൃഷി വകുപ്പോ തുടങ്ങിയ പ്രധാന വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രശേഖരന്.
പടം--നിയുക്ത മന്ത്രി ഇ ചന്ദ്രശേഖരന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."