നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് യാര്‍ഡ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു
നീലേശ്വരം: റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് യാര്‍ഡ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. ആദര്‍ശ് പദവി ലഭിച്ച റെയില്‍വേ സ്റ്റേഷന് യാര്‍ഡിന് 747 ചതു. മീറ്റര്‍ വിസ്തീര്‍ണമുണ്ടെങ്കിലും വാഹനങ്ങള്‍ സൗകര്യപ്രദമായി പാര്‍ക്കുചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാത്തതുകൊണ്ടുതന്നെ വാഹനങ്ങള്‍ തോന്നിയതുപോലെയാണ് നിര്‍ത്തിയിടുന്നത്. ഇത് പാര്‍ക്കിങ് വാടക വാങ്ങുന്ന കരാറുകാരനും ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അഞ്ച് രൂപയാണ് ഒരു വാഹനത്തിന് വാടകയായി വാങ്ങുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാല്‍നടയാത്രക്കാരെ വലയ്ക്കുന്നു.
പാര്‍ക്കിങ് യാര്‍ഡിന് സുരക്ഷാ വേലിയില്ലാത്തത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. യാര്‍ഡിന്റെ പടിഞ്ഞാറു ഭാഗത്ത് പത്തടിയോളം താഴ്ചയുള്ള കുഴിയില്‍ വാഹനങ്ങള്‍ മറിയാനുള്ള സാധ്യതയുമുണ്ട്. രാത്രിയില്‍ മതിയായ വെളിച്ചമില്ലാത്തതിനാല്‍ അപകട സാധ്യത ഏറെയാണ്.
സുരക്ഷാവേലി നിര്‍മിക്കേണ്ടത് കരാറുകാരനാണെന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ശരാശരി 500 രൂപ മാത്രമാണ് ഇവിടെ പാര്‍ക്കിങ് വാടകയായി ലഭിക്കുന്നത്. എന്നാല്‍ ദിവസവും 350 രൂപ റെയില്‍വേക്ക് നല്‍കി വാടക പിരിക്കുന്ന താന്‍ എങ്ങനെയാണ് സുരക്ഷാവേലി നിര്‍മിക്കേണ്ടതെന്ന് കരാറുകാരനും ചോദിക്കുന്നു. ജനങ്ങളുടെ ജീവന്‍വച്ച് പന്താടുന്ന അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."