അക്കാദമിക നിലവാരം ഉയര്‍ന്നാല്‍ അന്താരാഷ്ട്ര നിലവാരം സാധ്യമാകും: കാരാട്ട് റസാഖ് എം.എല്‍.എ
താമരശേരി: കൊടുവള്ളി മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ശില്‍പശാല കാരാട്ട് റസാഖ് എം .എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉയര്‍ന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ മാത്രം ഉണ്ടണ്ടായതു കൊണ്ടണ്ട് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയില്ലെന്നും അക്കാദമിക് നിലവാരം ഉയര്‍ന്നാല്‍ മാത്രമേ അന്താരാഷ്ട്ര നിലവാരം സാധ്യമാവുകയുള്ളൂവെന്നും എം.എല്‍.എ പറഞ്ഞു. ഇതിന് ആത്മാര്‍ഥതയും അര്‍പ്പണബോധമുള്ളവരുമായ അധ്യാപകരുടെ സഹകരണം ഉറപ്പുവരുത്തണം.
കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ ജനപ്രതിനിധികളുടെയും സഹകരണം ഉണ്ടണ്ടാകണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.
മണ്ഡലത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയിലെ പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ക്കു വേണ്ടി സംഘടിപ്പിച്ചതായിരുന്നു ശില്‍പശാല. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മണ്ഡലത്തിലെ പന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടന്‍ഡറി സ്‌കൂളിനെയും കരുവന്‍പൊയില്‍ ഗവ. യു.പി സ്‌കൂളിനെയും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു.
കെ. ജലൂഷ് വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റണ്ടുമാരായ കെ. സരസ്വതി, ബേബി രവീന്ദ്രന്‍, അഡ്വ. കെ. ബബിത, സ്ഥിരംസമിതി അംഗങ്ങളായ ജബ്ബാര്‍ മാസ്റ്റര്‍, ഖദീജ മുഹമ്മദ്, താമരശേരി ഡി.ഇ.ഒ സദാനന്ദന്‍ മണിയോത്ത്, എ.കെ അബ്ദുല്‍ ഹക്കീം, എ.ഇ.ഒമാരായ അബ്ദുല്‍ മജീദ് , അബ്ബാസ്, കെ. അഷ്‌റഫ് മാസ്റ്റര്‍, എം. ഇസ്മായില്‍ മാസ്റ്റര്‍ സംസാരിച്ചു. ക്രിസ്റ്റല്‍ കണ്‍വീനര്‍ ഡോ. അബ്ദുറഷീദ് സ്വാഗതവും കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ക്രിസ്റ്റല്‍ മെമ്പര്‍മാരായ റാഷി താമരശേരി, സുലൈമാന്‍ മാസ്റ്റര്‍, ജോസ് തുരുത്തിമറ്റം, എം.എസ് മുഹമ്മദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."