തുരുത്തിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം
എടച്ചേരി: ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന തുരുത്തിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. തുരുത്തിപ്പുഴയുടെ തീരത്താണ് പ്രദേശമെങ്കിലും വേനല്‍ക്കാലമായാല്‍ കുടിവെള്ളം ഇവര്‍ക്ക് കിട്ടാക്കനിയാണ്. പ്രദേശത്തെ98 കുടുംബങ്ങള്‍ക്ക് ഇനി ജലനിധി വഴി കുടിവെള്ളം ലഭിക്കും. ശുദ്ധജല വിതരണ പദ്ധതി നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ജലനിധി പ്രൊജക്ട് കമ്മിഷണര്‍ പി.സി രമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ ലിസ, വാര്‍ഡ് അംഗം കെ. സുനിത, ജലനിധി സീനിയര്‍ എന്‍ജിനിയര്‍ കെ.ടി ദാമോധരന്‍, മുന്‍ വാര്‍ഡ് അംഗം കെ. രാജന്‍, എന്‍.കെ രാജഗോപാലന്‍ നമ്പ്യാര്‍, എം.പി വിജയല്‍ മാസ്റ്റര്‍, ഇ.ടി ബാബു, പുളിക്കല്‍ ബാലന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി.സി ഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."