നടുവണ്ണൂരിലും പരിസരങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു
നടുവണ്ണൂര്‍: നടുവണ്ണൂരും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു. മന്ദങ്കാവ് റോഡിലെ മൈലാഞ്ചി മുക്കില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് പുലര്‍ച്ചെ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയത്. തുളുവനക്കണ്ടി റഫീഖിന്റെ വീടാണ് കുത്തിതുറന്നത്. ശനിയാഴ്ച്ച രാവിലെയാണ് ക്രിസ്മസ് അവധിക്കായി വീട്ടുകാര്‍ ഗള്‍ഫിലേക്ക് പോയത്. ഈ സമയത്താണ് മോഷണം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാര കൊണ്ട് കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
വീട്ടിനുള്ളിലെ ഒരു അലമാര കുത്തിത്തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. മുന്‍ ഭാഗത്തെ വാതിലും കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വന്‍വിലയുള്ള വാതിലുകളാണ് നശിപ്പിക്കപ്പെട്ടത്. സി.ഐ സുശീല്‍കുമാര്‍, എസ്.ഐ ടി.പി ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വാതില്‍ കുത്തി പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര പൊലിസ് വീട്ടിനടുത്ത് നിന്ന് കണ്ടെടുത്തു.തൊട്ടടുത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ പൊലിസ് പരിശോധന നടത്തി. ഇവരോട് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.മാസങ്ങള്‍ക്കുള്ളില്‍ പ്രദേശത്ത് നടക്കുന്ന ആറാമത്തെ സംഭവമാണിത്. തൊട്ടടുത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. എല്ലാം ഗള്‍ഫുകാരുടെ വീടുകളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്.
ഒരു വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിനടുത്ത രൂപയുടെ മോഷണമാണ് നടന്നത്. എല്ലായിടത്തും ആളില്ലാത്ത സമയത്തായിരുന്നു വീട് കുത്തിത്തുറന്നത്. പൊലിസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒന്നിനും തുമ്പുണ്ടായിട്ടില്ല. അടിക്കടിയുണ്ടാകുന്ന മേഷണങ്ങള്‍ തടയാന്‍ പൊലിസ് നൈറ്റ് പട്രോളിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."