HOME
DETAILS
MAL
മധുരം വഴിയോരം പദ്ധതിക്ക് തുടക്കമായി
backup
May 24 2016 | 03:05 AM
നീലേശ്വരം: പാതയോരം ഫലവൃക്ഷ സമൃദ്ധമാക്കാന്‍ ഗ്രീന്‍ യൂത്ത് കാസര്‍കോട് ആവിഷ്കരിച്ച മധുരം വഴിയോരം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാവ്, പ്ലാവ്, ചെറി, പേര തുടങ്ങി മുപ്പതോളം ഫലവൃക്ഷത്തൈകള്‍ നട്ടു.
ആഴ്ചയില്‍ ഒരു മരം നടുന്ന ചാലഞ്ച് ട്രീ പദ്ധതിക്കു പുറമേയാണിത്. എല്ലാ മാസവും ജില്ലയില്‍ ഇത്തരത്തില്‍ ഫലവൃക്ഷത്തൈകള്‍ നടും. ഗ്രീന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കെ ഷാജി, മഹേഷ്ബാബു, കെ.ശ്രീവിഷ്ണു, കെ.വി ശ്രീപ്രസാദ്, സച്ചിന്, അരുണ്‍, സച്ചിന് മടിക്കൈ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."