സന്ദര്‍ശകരെ ആകര്‍ഷിച്ച് ഡിസേര്‍ട്ട് ഗാര്‍ഡന്‍
കല്‍പ്പറ്റ: സന്ദര്‍ശകരെ ആകര്‍ഷിച്ച് ഡിസേര്‍ട്ട് ഗാര്‍ഡന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച കള്ളിച്ചെടികളാണ് സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് വര്‍ണക്കാഴ്ചയൊരുക്കി വസന്തോത്സവത്തിന്റെ മാറ്റ് കൂട്ടുന്നത്. അത്യുഷ്ണത്തെ വഹിച്ചു പൂവിരിയിച്ച് സൗന്ദര്യവാഹകരായ കള്ളിച്ചെടികളാണ് മേളയിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ അഞ്ഞൂറിലധികം ഇനത്തില്‍പ്പെട്ട ആയിരത്തിലേറെ കള്ളിച്ചെടികളാണ് നഗരിയിലുള്ളത്. മുള്ള് നിറഞ്ഞ നാടന്‍ കള്ളിച്ചെടികള്‍ മുതല്‍ തായ്‌ലന്റ്, പോളണ്ട്, ഇന്തോനേഷ്യ, ചൈന തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നുള്ളവ വരെ മേളയിലുണ്ട്. കള്ളിച്ചെടികള്‍ക്ക് വെള്ളം കുറവു മതിയെങ്കിലും പലതിനും കൂടിയ പരിചരണം ആവശ്യമാണ്. കള്ളിച്ചെടികള്‍ മാത്രമല്ല ഓര്‍ക്കിഡുകളുടെ വലിയൊരു ശേഖരവും ആന്തൂറിയം, ചെമ്പരത്തി തുടങ്ങി പൂച്ചെടികളും പച്ചമുളക് വരെ പ്രദര്‍ശനത്തിലുണ്ട്. കാഴ്ച്ചക്കാരില്‍ അത്ഭുതം വിരിയിക്കുന്ന സ്പാനിഷ് മോസും മേളക്ക് മാറ്റുകൂട്ടുന്നുണ്ട്. നാരുപോലെയുള്ള ഈ സസ്യം വെറുതെ കെട്ടിതൂക്കിയാല്‍ മതി മാസങ്ങള്‍കൊണ്ട് വലിയ ജഡയായി വളരും. പ്രവേശന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് രണ്ട്് പച്ചക്കറി തൈകള്‍ സൗജന്യമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."