'റാഗിങ്: നിയമം കര്‍ക്കശമാക്കാന്‍ ഗവര്‍ണര്‍ ഇടപെടണം'
മലപ്പുറം: സംസ്ഥാനത്തെ കലാലയങ്ങളില്‍ റാഗിങ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നിയമം ഭേദഗതി ചെയ്തു കര്‍ക്കശമാക്കാന്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നു യൂത്ത്ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ മാഞ്ഞാമറ്റം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റാഗിങ് പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് 10,001 പേര്‍ ഒപ്പിട്ട നിവേദനം നല്‍കുമെന്നും പ്രേംസണ്‍ അറിയിച്ചു. നിവേദനത്തില്‍ ആദ്യ ഒപ്പിട്ട് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മന്‍സൂര്‍ പാലയംപറമ്പില്‍, ജനറല്‍ സെക്രട്ടറിമാരായ സ്റ്റെലിന്‍ പുല്ലംകോട്ടില്‍, ഐസക്ക് വേളൂരാന്‍, സാജു മാന്തോട്ടം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."