ഇന്ത്യയെ ആക്രമിക്കാന്‍ കിഴക്കന്‍ അതിര്‍ത്തി വഴി പാക്കിസ്താൻ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ജമ്മുകശ്മിരിന് പകരം കിഴക്കന്‍ മേഖലയിലൂടെ ഇന്ത്യയെ ആക്രമിക്കുവാന്‍ തയ്യറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മ്യാന്‍മാര്‍, തായ്‌ലന്‍ഡ് അതിര്‍ത്തിവഴി ഇന്ത്യയെ ആക്രമിക്കുന്നതിനാണു പദ്ധതിയിട്ടിരിക്കുന്നത്. മ്യാന്‍മാര്‍, തായ്‌ലന്‍ഡ് അതിര്‍ത്തികളില്‍ ഭീകരര്‍ നിലയുറപ്പിച്ചതായാണു റിപ്പോര്‍ട്ട്.
ഒരു പ്രമുഖ ദേശീയ മാധ്യമമാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. കശ്മിര്‍ വഴിയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.
കിഴക്കന്‍ അതിര്‍ത്തികളില്‍ ഭീകരരുടെ പുതിയ ലോഞ്ച് പാഡ് നിര്‍മിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയിലുള്ള മരിസോട്ടില്‍ പുതിയ ഭീകര ക്യാപ് തയ്യാറാക്കിയതായും ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്താനാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.
ചാവേര്‍ ആക്രമണങ്ങള്‍ക്കായി താലിബാന്‍ പോരാളികളെ ഉപയോഗിച്ചു രോഹിങ്ക്യ മുസ്ലിങ്ങളെ ഐഎസ്‌ഐ പരിശീലപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതിലുള്ള ആയുധ ശേഖരവും പണവും ഐഎസ്‌ഐ ഒരുക്കിയിട്ടുണ്ടെന്നാണു ഇന്റിലിജന്‍സ് റിപ്പോര്‍ട്ട്.
പുതിയ ലോഞ്ച് പാഡിന്റെ ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
ഇന്ത്യയിലെ ത്രീവ്രവാദി സംഘടനകള്‍ക്കും ഖാലിസ്താനികള്‍ക്കും ഐ.എസ്‌ഐ സഹായത്തോടെ പരിശീലനം ലഭിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."