HOME
DETAILS

കഴിവുതെളിയിക്കാന്‍ അവര്‍ ഒത്തുകൂടി; ശ്രദ്ധേയമായി ഇന്‍സ്‌പെയര്‍ ക്യാംപ്

  
backup
December 28 2016 | 05:12 AM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d

തിരൂരങ്ങാടി: ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്നും സി.എച്ച് മാരിയത്തും കണ്ടുമുട്ടിയപ്പോള്‍ അവര്‍ക്കു പറയാനുണ്ടായിരുന്നതു ചിത്രകലയെ കുറിച്ചായിരുന്നു. ബദറുസ്സമാനും ഉദയനുമാകട്ടെ തങ്ങളുടെ പാട്ടുകളെക്കുറിച്ചും. കഥാകൃത്തും നോവലിസ്റ്റുമായ മമ്പാട് പി.പി റഷീദ്, റഈസ് വെളിമുക്ക്, കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടീമംഗം റിയാസ് തിക്കോടി തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ ഒത്തുചേര്‍ന്ന ഫെയ്‌സ് ഫൗണ്ടേഷന്‍ ഇന്‍സ്‌പെയര്‍ സീസണ്‍ മൂന്ന് പ്രോഗ്രാം ശ്രദ്ധേയമാകുന്നു.
വൈകല്യത്തിന്റെ പരിമിതികള്‍ മറികടന്നാണ് പ്രതിഭകളുടെ ഒത്തുചേരല്‍. പരപ്പനങ്ങാടി പാലത്തിങ്ങല്‍ എ.എം.യു.പി സ്‌കൂളില്‍ നടന്നുവരുന്ന ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്‍പതോളം അംഗപരിമിതരാണ് പങ്കെടുക്കുന്നത്.
സ്‌കില്‍ ഡവലപ്‌മെന്റ്, ഫാഷന്‍ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, ട്രെയിനീസ് ട്രെയിനര്‍ തുടങ്ങിയ വ്യത്യസ്ത അഭിരുചിയുള്ളവരെ അതാതു മേഖലകളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ക്യാംപ്. ഇതിന് പ്രത്യേകം ക്ലാസ്മുറികളും ഒരുക്കിട്ടുണ്ട്. ജന്മനാ ഇരുകൈകാലുകളും തളര്‍ന്നുപോയ ജസ്ഫര്‍ ബ്രഷ് കടിച്ചുപിടിച്ചു വരയ്ക്കുന്ന ചിത്രങ്ങള്‍ പ്രശസ്തമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആഘോഷത്തിന് തോരണം കെട്ടാന്‍ ഉയരത്തില്‍ കയറിയപ്പോള്‍ താഴെവീണ് ചലനമറ്റുപോയ റഈസിന്റെ സന്ദേശമാണ് അംഗപരിമിതരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രേരകഘടകമായത്. ഫുജൈറയില്‍ അപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ തളര്‍ന്ന മൂര്‍ക്കനാട് സ്വദേശി ബദറുസ്സമാന്‍, മലപ്പുറം പടപ്പറമ്പ് സ്വദേശിയുമായ ഉദയന്‍ എന്നിവര്‍ മികച്ച ഗായകരാണ്. കല്‍പ്പണിക്കാരനായിരുന്ന ഉദയന്‍ തേപ്പുജോലിക്കിടെ താഴെവീണ് അരയ്ക്കുതാഴെ തളരുകയായിരുന്നു.
നോവലിസ്റ്റും കഥാകൃത്തുമായ മമ്പാട് പി.പി റഷീദിന്റെ ഇരുകൈകളും കാലുകളും തളര്‍ന്നുപോയിട്ടുണ്ട്. വിദേശത്തുനിന്നു ലീവിന് നാട്ടിലെത്തിയ റിയാസ് തിക്കോടിക്ക് നാട്ടില്‍നിന്നു സംഭവിച്ച വാഹനാപകടത്തിലാണ് അരയ്ക്കുതാഴെ തളര്‍ന്നത്. റിയാസിന്റെ തിരിച്ചുവരവ് വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലാണ്.
ഇന്നലെ പരിപാടി ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.കെ അന്‍വര്‍ നഹ അധ്യക്ഷനായി. അഹമ്മദാബാദ് ഐ.ഐ.എം.ടി ഡയറക്ടര്‍ മനോജ് ആര്‍. താക്കര്‍, ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, പി. ബാവ ഹാജി, മൂസ ഹാജി, എം.പി ഹംസക്കോയ, എം. സിദ്ധാര്‍ഥന്‍, ഡോ. മുനീര്‍ നഹ, മുഷ്താഖ് കൊടിഞ്ഞി, അരവിന്ദന്‍ മലപ്പുറം, മൂഴിക്കല്‍ കരീംഹാജി സംസാരിച്ചു. നഈം പരപ്പനങ്ങാടി, സി. അബ്ദുര്‍റഹ്മാന്‍കുട്ടി, നസീര്‍ മേലേതില്‍, ജാഫര്‍ താനൂര്‍, കടവത്ത് സൈതലവി, അഡ്വ. കെ.കെ സൈതലവി, ഡോ. യാസര്‍, ഡോ. ഹാറൂണ്‍ അബ്ദുല്‍റഷീദ്, എം.വി കോയക്കുട്ടി, മൂഴിക്കല്‍ സമദ് മാസ്റ്റര്‍, സി.ടി അബ്ദുന്നാസര്‍, മൂഴിക്കല്‍ അഹമ്മദലി ബാവ, കൂളത്ത് അസീസ്, സി.പി അബ്ദുല്‍ മജീദ്, കെ.വി ഹസ്സന്‍കോയ, കെ.പി സഹല്‍, എം.എ.കെ തങ്ങള്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago