നിലമ്പൂര്‍ പാട്ടുത്സവം: തട്ടുകടകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കണം
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി സുരക്ഷ ഊര്‍ജിതപ്പെടുത്തുന്നതിനു നിലമ്പൂര്‍ നഗരത്തിലെ തട്ടുകടകള്‍ക്കു പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ ഇന്നലെ തട്ടുകടക്കാരുടെ യോഗം വിളിച്ചുചേര്‍ത്താണ് നിര്‍ദേശം നല്‍കിയത്. പാട്ടുത്സവ നാളുകളില്‍ ചന്തക്കുന്ന് മുതല്‍ വടപുറം പാലംവരെയുള്ള ഭാഗങ്ങളിലുള്ള തട്ടുകടകള്‍ രാത്രി ഒന്നുവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ഒന്നിനു ശേഷവും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ സ്വന്തം ചിലവില്‍ കാമറകള്‍ സ്ഥാപിക്കണം. അല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരേ നിയമനടപടിയുണ്ടാകും.
രാത്രി പതിനൊന്നുവരെയാണ് പാട്ടുത്സവത്തിന്റെ ആഘോഷ പരിപാടികള്‍ക്കു സമയം അനുവദിച്ചിട്ടുള്ളത്. ആഘോഷ പരിപാടികള്‍ കഴിഞ്ഞും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ തട്ടുകടകള്‍ക്കു സമയം നല്‍കിയിട്ടുണ്ട്. തട്ടുകടകളില്‍ ഭക്ഷണം കഴിക്കാനെത്തുന്ന അപരിചിതരെക്കുറിച്ച് സംശയം തോന്നിയാലോ മറ്റ് അനിഷ്ട സംഭവങ്ങള്‍ക്കു സാധ്യത കണ്ടാലോ ഉടനെ പൊലിസിനെ അറിയിക്കണമെന്നും എസ്.ഐ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."