വീടുകള്‍തോറും സ്വന്തമായി പച്ചക്കറി കൃഷിയുണ്ടാക്കണം: കലക്ടര്‍
നിലമ്പൂര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിഷപച്ചക്കറികളുടെ ഉപയോഗം കുറക്കാന്‍ വീടുകള്‍ തോറും കേരളീയര്‍ ജൈവപച്ചക്കറി ഉല്‍പാദിപ്പിക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മാലിന്യമുക്ത ചാലിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷമയമായ പച്ചക്കറികളാണ് നാം ദിനേന കഴിക്കുന്നത്. ഇതിനു മാറ്റംവരുത്താന്‍ അവനവന്‍തന്നെ ശ്രദ്ധിക്കണം. മാലിന്യസംസ്കരണ പ്ലാന്റിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന് അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഇസ്മാഈല്‍ മുത്തേടം, ഒ.ടി ജയിംസ്, സെറീന മുഹമ്മദാലി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.എ സുകു വഴിക്കടവ്, പി.ടി ഉസ്മാന് ചാലിയാര്‍, ആലീസ് അമ്പാട്ട് എടക്കര, രാധാമണി മുത്തേടം, കരുണാകരന്‍പിള്ള പോത്തുകല്ല്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീന സക്കറിയ, നിലമ്പൂര്‍ തഹസില്‍ദാര്‍ പി.പി ജയചന്ദ്രന്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുഭാഷ് ചന്ദ്രബോസ്, സി.വി മുരളീധരന്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."