HOME
DETAILS
MAL
വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലീഗ് നിഷ്പക്ഷത പാലിക്കും
backup
December 28 2016 | 06:12 AM
മഞ്ചേരി: എടപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലീഗിലെ നാല് അംഗങ്ങളും നിഷ്പക്ഷത പാലിക്കുമെന്ന് മുസ്ലിംലീഗ് മഞ്ചേരി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ കോണ്‍ഗ്രസ് ആറ്, സി.പി.എം അഞ്ച്, ലീഗ് നാല് എന്നിങ്ങനെയാണ് ബോര്‍ഡിലെ അംഗബലം. സി.പി.എം പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവരുന്ന ഘട്ടത്തില്‍ ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടായി യു.ഡി.എഫ് സംവിധാനത്തിന്റെ ഭാഗമായി നിലകൊള്ളും.
തുടര്‍ന്നുണ്ടാവുന്ന ഭരണസമിതിയില്‍ ആദ്യഘട്ടത്തില്‍ ലീഗും രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ പരസ്പരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. ലീഗ് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ മര്യാദപാലിച്ച് സി.പി.എം പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."