മോഷ്ടിക്കും; വില്‍ക്കും: ബാക്കിയുള്ളവര്‍ കുടുങ്ങും!
തിരൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ചു സംസ്ഥാനത്തെ പ്രമുഖ ഗള്‍ഫ് മാര്‍ക്കറ്റായ തിരൂര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന സംഘങ്ങള്‍ സജീവം. ഫോണും ലാപ്‌ടോപ്പും നേരിട്ടും പാര്‍ട്‌സാക്കിയവും വില്‍ക്കുന്ന സംഘങ്ങളാണ് സജീവം.
ഇത്തരത്തില്‍ മോഷ്ടിച്ച വിലപിടിപ്പുള്ള മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കണ്ടെടുക്കാന്‍ പ്രതിയുമായി പൊലിസെത്തി തെളിവെടുപ്പ് നടത്തുമ്പോള്‍ കുടുങ്ങുന്നതു കടയുടമകളാണ്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. പ്രതി കാണിച്ചുകൊടുത്തതു പ്രകാരം കടയില്‍നിന്നു തൊണ്ടിമുതലായ ഫോണ്‍ പൊലിസ് കൊണ്ടുപോകുകയും ചെയ്തു. മോഷ്ടിച്ച ലാപ്‌ടോപ്പ് വാങ്ങിയ ആളെന്നു പൊലിസിനു പ്രതി കാണിച്ചുകൊടുത്ത കട ഉടമയും തെളിവെടുപ്പ് നടപടിക്കിടെ ബുദ്ധിമുട്ടിലായി.
പ്രതിയെ ഇതിനു മുന്‍പു ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും അത്തരമൊരു ലാപ്‌ടോപ്പ് വാങ്ങിയിട്ടില്ലെന്നും പൊലിസിനെ വിശ്വസിപ്പിച്ചാണ് ഇയാള്‍ നടപടികളില്‍നിന്ന് ഒഴിവായത്. ഈ കേസില്‍ മോഷണ മുതലായ ഫോണും ലാപ്‌ടോപ്പും അതേപടിയാണ് വിറ്റത്. മാര്‍ക്കറ്റ് വിലയേക്കാള്‍ പകുതിയിലും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് മാര്‍ക്കറ്റിലെ പല കടയുടമകളും ഫോണുകളും മറ്റും വാങ്ങുന്നത്. ഇത്തരത്തിലാണ് മോഷണ മുതലാണെന്ന് അറിയാതെ വാങ്ങിയത്.
രണ്ടു ദിവസം മുന്‍പായിരുന്നു പൊലിസ് പ്രതിയുമായി തിരൂര്‍ ഗര്‍ഫ് മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തിയത്. രണ്ടു മാസം മുന്‍പു ബംഗളൂരുവില്‍നിന്നു മോഷ്ടിച്ച വിലപിടിപ്പുള്ള ഫോണ്‍ തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ വില്‍ക്കുകയും അവിടെനിന്നു വാങ്ങിയ ആള്‍ പിടിക്കപ്പെടുകയും മോഷണക്കുറ്റം ആരോപിച്ച് മര്‍ദനത്തിനിരയാകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ മൊബൈല്‍ ഷോപ്പുകളില്‍ ഫോണ്‍ വില്‍പനയ്ക്കു കൊണ്ടുവരുന്നവരില്‍നിന്ന് കടയുടമകള്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് വാങ്ങി സൂക്ഷിക്കുന്നുണ്ട്. എന്നാലിത് എല്ലായിടത്തും നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."