തുഞ്ചത്ത് ജ്വല്ലേഴ്‌സ് തട്ടിപ്പ്: ഉടമയുടെ വീട്ടുപടിക്കല്‍ ധര്‍ണ
തിരൂര്‍: തുഞ്ചത്ത് ജ്വല്ലേഴ്‌സ് നിക്ഷേപ പദ്ധതി തട്ടിപ്പിനെതിരേ ഒരു വിഭാഗം എജന്റുമാര്‍ ഉടമയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി. നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ അവധികള്‍ പലതും പറഞ്ഞ് ഉടമ കബളിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് മുപ്പതോളം എജന്റുമാര്‍ മാനേജിങ് ഡയരകടറുടെ ഒഴൂരിലുള്ള വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
നിക്ഷേപകര്‍ എജന്റുമാരുടെ വീടുകളിലെത്തി പണം ആവശ്യപ്പെട്ടുതുടങ്ങിയ സാഹചര്യത്തിലാണ് ഒരു വിഭാഗം എജന്റുമാര്‍ സമരവുമായി രംഗത്തെത്തിയത്. കൃത്യമായ മറുപടി ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന എജന്റുമാര്‍ തിങ്കളാഴ്ച രാത്രി പൊലിസ് എത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍നിന്നു പിന്മാറിയത്.
തങ്ങളില്‍ പലരും ജീവിക്കാന്‍ പ്രയാസമനുഭവിക്കുന്നവരാണെന്നും വീട്ടുകളില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എജന്റുമാര്‍ പറഞ്ഞു. തുടര്‍ന്ന് എജന്റുമാര്‍ പൊലിസില്‍ പരാതിയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."