പരപ്പനങ്ങാടി ഉപജില്ലാ ഭിന്നശേഷി സംഗമം നാളെ മുതല്‍
പരപ്പനങ്ങാടി: ഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സഹവാസ ക്യാംപ് 'നിറച്ചാര്‍ത്ത് -2016' നാളെ മുതല്‍ നെടുവ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വെച്ച് നടക്കും .കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുക ,ശുചിത്വ ആരോഗ്യ ശീലങ്ങള്‍ വികസിപ്പിക്കുക ,ശാരീരിക ക്ഷമത ഉറപ്പാക്കുക ,വിനോദങ്ങളില്‍ ഏര്‍പ്പെടുക, സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി നടപ്പാക്കുന്ന സഹവാസ ക്യാംപ് 31 ന് സമാപിക്കും .
ഉപജില്ലയുടെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും രക്ഷിതാക്കളുമാണ് ത്രിദിന ക്യാംപില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനം നാളെ പി കെ അബ്ദുറബ്ബ് എം എല്‍ എ നിര്‍വഹിക്കും .പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ടീച്ചര്‍ അധ്യക്ഷയാകും .
വാര്‍ത്താ സമ്മേളനത്തില്‍ എം സി നസീമ ,അംബികാ മോഹന്‍രാജ് ,ഹനീഫ കൊടപ്പാളി ,അഷ്‌റഫ് ഷിഫ ,കെ പി വിജയകുമാര്‍ ,പി കൃഷ്ണന്‍ ,കെ സി മോഹനന്‍ ,കെ ശരീഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."