പാര്‍ട്ടിയിലും ഭരണസമിതിയിലും ഭിന്നതയില്ലെന്ന് മുസ്‌ലിം ലീഗ്
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് ഭരണസമിതിയില്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും അഭിപ്രായ വ്യത്യാസമില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്നും മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വികസന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട രാഷ്ട്രീയ ശത്രുക്കള്‍ പടച്ച്‌വിടുന്ന വാര്‍ത്തയാണിതെന്നും രാത്രിയുടെ മറവില്‍ പുറത്തിറക്കുന്ന നോട്ടിസുകള്‍ കാര്യമാക്കുന്നില്ലെന്നും നേതാക്കള്‍ അറിയിച്ചു.
അഴിമതി ആരോപിക്കുന്നവര്‍ പലതവണയായി ഓഡിറ്റ് നടത്തിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഏകാധിപത്യ ഭരണത്തിനെതിരേ യൂത്ത്‌ലീഗ്, എം.എസ്.എഫ് ഭാരവാഹികള്‍ രാജിവെച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞീതു ഹാജി, ജന.സെക്രട്ടറി പുവ്വഞ്ചേരി ബഷീര്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീന്‍ തയ്യില്‍, ആക്ടിങ് പ്രസിഡന്റ് ടി മുഹമ്മദ് കുട്ടി, എം.എസ്.എഫ് പ്രസിഡന്റ് ടി റിയാസ്, സെക്രട്ടറി ജാബിര്‍ ജസീം പി.കെ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."