രാജ്മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും
കൊല്ലം: മുന്‍ കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് നേരെ കെ.മുരളീധരന് അനുകൂലികളുടെ ചീമുട്ടയേറും കയ്യേറ്റ ശ്രമവും.കൊല്ലം ഡി.ഡി.സി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇന്ന രാവിലെ പത്തരയോടെയാണ് സംഭവം.
അദ്ദേഹത്തിന്റെ വാഹനവും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഡി.സി.സി ഓഫിസിന് മുന്നില്‍ സംഘടിച്ച മുരളീധരന് അനുകൂലികള്‍ ഉണ്ണിത്താനെതിരെ മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന് നേരെ ചീമുട്ടയെറിയുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു.
ഡി.സി.സി ഓഫിസിലേക്ക് അദ്ദേഹം കയറിയ ഉടനെയാണ് കാര്‍ അടിച്ചു തകര്‍ത്തത്. കാറില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് ഓഫിസിലെത്തിച്ചത്.
ഉണ്ണിത്താന് എവിടെ പോയാലും കൈകാര്യം ചെയ്യുമെന്ന് മുരളിധരന് അനുകൂലികള്‍ മുന്നറിയിപ്പ് നല്കി. സംഘര്‍ഷത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടര്‍ ചാനല്‍ കാമറമാനും പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മുരളീധരനെതിരായി പരസ്യമായി രംഗത്തു വന്നതിനു പിന്നാലെ ഇന്നലെയാണ് കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജ് മോഹന്‍ ഉണ്ണിത്താന് രാജി വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."