അക്വാപോണിക്‌സ് കൃഷിരീതി വ്യാപകമാക്കും
കൊച്ചി: മത്സ്യം വളര്‍ത്തലും മണ്ണില്ലാകൃഷിയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന അക്വാപോണിക്‌സ് കൃഷിരീതി ജില്ലയില്‍ വിപുലമായ തോതില്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഹരിതകേരളം അവലോകനയോഗം തീരുമാനിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടിംപിള്‍ മാഗി അക്വാപോണിക്‌സ് കൃഷിരീതി ഉദാഹരണസഹിതം യോഗത്തില്‍ അവതരിപ്പിച്ചു. കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ സംവിധാനത്തെക്കുറിച്ച് ടിംപിള്‍ മാഗി സംസാരിച്ചു.
മത്സ്യസമ്പത്ത് വളര്‍ത്തുന്നതോടൊപ്പം മത്സ്യവിസര്‍ജ്യം വളമായെടുത്ത് പച്ചക്കറിക്കുപയോഗിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത. വരും തലമുറയ്ക്കായുള്ള കരുതല്‍ എന്ന രീതിയില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അക്വാപോണിക്‌സ് രീതി പരീക്ഷിക്കാമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു. ചെലവുകുറച്ച് കൂടുതല്‍ വരുമാനം നല്‍കുന്ന ഇത്തരം പദ്ധതികള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."