HOME
DETAILS

മാലിന്യസംസ്‌കരണത്തിന് പുതുവഴികളുമായി തദ്ദേശസ്ഥാപനങ്ങള്‍

  
backup
December 28 2016 | 06:12 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa

കൊച്ചി: ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പുതുവഴികളുമായി തദ്ദേശസ്ഥാപനങ്ങള്‍. പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി പതിനായിരം കുടുംബങ്ങള്‍ക്കു തുണിസഞ്ചി നല്‍കിയിട്ടുണ്ടെന്നു നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ്.ഡി കുറുപ്പ് പറഞ്ഞു.
പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ആദ്യപടി റവന്യൂ ജില്ലാ യുവജനോത്സവത്തില്‍ നടപ്പാക്കും. പറവൂരിലെ കുടുംബശ്രീയുടെ സഹകരണത്തോടെ വാങ്ങിയ 2000 സ്റ്റീല്‍ ഗല്‍സുകളാണ് ഇവിടെ ഉപയോഗിക്കുക.
വിവാഹസത്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും ഇത്തരം പരിസ്ഥിതിസൗഹൃദരീതികള്‍ പിന്തുടരണമെന്നു നിര്‍ദേശം നല്കിയിട്ടുണ്ടെന്നും രമേശ് ഡി കുറുപ്പ് പറഞ്ഞു. ബഹുജനപങ്കാളിത്തത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് അസംസ്‌കൃതവസ്തുക്കള്‍ നിര്‍മിക്കുന്നതിന് കര്‍ണാടകയിലേക്ക് കയറ്റി അയയ്ക്കുന്ന കുന്നുകര പഞ്ചായത്തിന്റെ പദ്ധതിയെക്കുറിച്ച് പ്രസിഡണ്ട് ഫ്രാന്‍സിസ് തറയില്‍ സംസാരിച്ചു.
ഗ്രോബാഗില്‍ പച്ചക്കറി നട്ടുപിടിപ്പിച്ച ശേഷം വീടുകളിലെത്തിക്കുകയും പച്ചക്കറി പരിപാലനത്തിനായി മാര്‍ഗനിര്‍ദേശവും സഹായവും ചെയ്യുന്ന സ്വയം സഹായ സംഘങ്ങളും കുന്നുകരയിലുണ്ട്.
ജനുവരി ഒന്നുമുതല്‍ പിറവം മുന്‍സിപ്പാലിറ്റിയിലും മരട് നഗരസഭയിലും പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കുമെന്നു ജനപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. മരട് നഗരസഭയില്‍ പകരം സംവിധാനത്തിനായി ഓരോ വീട്ടിലും രണ്ട് ചണസഞ്ചി വീതം നല്കിയിട്ടുണ്ടെന്നും നഗരസഭാചെയര്‍മാന്‍ ദിവ്യ അനില്‍കുമാര്‍ പറഞ്ഞു.
മരട് മാര്‍ക്കറ്റിലെ മാലിന്യനീക്കത്തിനു നടപടികളെടുക്കും. പ്ലാസ്റ്റിക് നിരോധനത്തിനു പുറമേ മാലിന്യ സംസ്‌കരണത്തിനായി പിറവം നഗരസഭ ഫലപ്രദമായ നടപടികളെടുത്തിട്ടുണ്ടെന്നു നഗരസഭാചെയര്‍മാന്‍ സാബു കെ.ജേക്കബ് അറിയിച്ചു.
ഹരിതകേരളം പദ്ധതിയുടെ രണ്ടാംഘട്ടപ്രവര്‍ത്തനങ്ങള്‍ മുളന്തുരുത്തി പഞ്ചായത്തില്‍ ആരംഭിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റെഞ്ചികുര്യന്‍ കൊള്ളീനാല്‍ പറഞ്ഞു. കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം നലകിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണിത്. മാലിന്യസംസ്‌കരണപദ്ധതികളുടെ ഭാഗമായി അപേക്ഷിക്കുന്ന മുഴുവനാളുകള്‍ക്കും ബയോഗ്യാസ് അനുവദിക്കും.
അങ്കമാലി നഗരസഭയില്‍ രണ്ട് എക്കര്‍ തരിശുഭൂമിയില്‍ നെല്‍കൃഷിയും ഒരേക്കറില്‍ ജൈവപച്ചക്കറികൃഷിയും ആരംഭിച്ചുവെന്ന് നഗരസഭാചെയര്‍മാന്‍ എം.എ ഗ്രേസിപറഞ്ഞു. 45 ലക്ഷം രൂപയാണു കൃഷിക്ക് ഫണ്ട് വകയിരുത്തിയത്.
മാലിന്യസംസ്‌കരണത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നു കൊച്ചി നഗരസഭയുടെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി വികെ മിനിമോള്‍ പറഞ്ഞു. നഗരസഭയില്‍ ഒഴിഞ്ഞുകിടക്കുന്ന പ്‌ളോട്ടുകള്‍ കൃഷിക്കായി ഉപയോഗിക്കും.
തൃപ്പൂണിത്തുറ നഗരസഭയില്‍ ഒരുലക്ഷം ഗ്രോബാഗുകള്‍ നല്കിക്കഴിഞ്ഞെന്നു കൗണ്‍സിലര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജൈവമാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉദയകുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  8 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  8 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  8 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  8 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  8 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  8 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  8 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  8 days ago