ആലങ്ങാട് പേട്ടതുള്ളല്‍ വില്‍ക്കാനുള്ള ശ്രമം എതിര്‍ക്കുമെന്ന്
കൊച്ചി: മകരവിളക്ക് മഹോത്സവങ്ങളുടെ ഭാഗമായി എരുമേലിയില്‍ നടക്കുന്ന ആലങ്ങാട് പേട്ടതുള്ളലിനെ അന്യ സംസ്ഥാനക്കാര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്ന് ശ്രീശബരിമല ധര്‍മശാസ്താ ആലങ്ങാട് യോഗം പേട്ടയുടെ കണ്‍വീനര്‍ സജീവ്കുമാര്‍ തത്തയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹൈക്കോടതിയുടെ 2013ലെ വിധിപ്രകാരം ആലങ്ങാട് പേട്ടതുള്ളല്‍ ആലങ്ങാട് ദേശക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അങ്കമാലി കേന്ദ്രീകരിച്ചുള്ള ഒരു സംഘം ആലങ്ങാട് പേട്ട തുള്ളലിന് വേണ്ടി അന്യസംസ്ഥാനക്കാരേയും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്തരേയും റിക്രൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എരുമേലിപേട്ടയുടെ പുറപ്പാട് ചടങ്ങുകള്‍ ജനുവരി രണ്ടിന് വൈകിട്ട് മൂന്നിന് ആലങ്ങാട് ചെമ്പോല കളരിയില്‍ നടക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നടക്കുന്ന സ്വീകരണ സമ്മേളനം ആലങ്ങാട് കാവില്‍ ശബരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ചെമ്പോല ശ്രീകുമാര്‍, സെക്രട്ടറി സുധീഷ്‌കുമാര്‍, രാജീവ്, ഗോപാലകൃഷ്ണന്‍, ലൈജു മനക്കപ്പടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."