വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതില്‍ പ്രതിഷേധം
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കമാലക്കടവ് മുതല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി വരെയുള്ള പാതയോരത്തെ വണ്ടിക്കടകളടക്കമുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ വന്‍ പോലിസ് സന്നാഹത്തോടെയാണ് കടകള്‍ പൊളിച്ച് നീക്കിയത്.
കടകള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് ടി.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ചെറുകിട കച്ചവടക്കാര്‍ താലുക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി ചാള്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കടകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരിന്നെങ്കിലും അതില്‍ ഒഴിയേണ്ട തിയ്യതിയില്ലായിരിന്നു. ടുറിസം സീസണായതിനാലും ബിനാലെയും കാര്‍ണിവല്‍ പോലുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ കച്ചവട സ്ഥാപനങ്ങളും എല്ലാ ഒരുക്കങ്ങളും നടത്തിയിരിന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നെങ്കിലും പ്രതിഷേധവുമായി സി.ഐ.ടി.യു വും എ.ഐ.ടി.യു.സി, ടി.യു.സി.ഐ സംഘടനകള്‍ എത്തിയിരിന്നു.
എന്നാല്‍ ഭരണം മാറിയതിന് ശേഷം നടന്ന ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രതിഷേധിച്ചത് ടി.യു.സി.ഐ മാത്രമാണ്. അതേ സമയം ആഘോഷങ്ങള്‍ അടുത്തിരിക്കുന്ന വേളയില്‍ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും നഗരസഭ വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."