അത്യാധുനിക മത്സ്യ-മാംസ മാര്‍ക്കറ്റ് ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ അത്യാധുനിക മത്സ്യ-മാംസ മാര്‍ക്കറ്റ് ഇതുവരെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചില്ല. 2015 ഫെബ്രവരി 6നാണ്് അത്തെ ഫിഷറീസ് വകുപ്പ്മന്ത്രി കെ ബാബുവാണ് ബത്തേരിയില്‍ നിര്‍മ്മിച്ച് അത്യാധുനിക മത്സ്യ മാംസ മാര്‍ക്കറ്റ്് ഉദ്ഘാടനം ചെയ്തത്. തീരദേശവകുപ്പിന്റെ രണ്ട്‌കോടിയോളം രൂപ ചിലവഴിച്ചാണ് ചുങ്കത്തെ ബസ്റ്റാന്റ് പരിസരത്ത് 28 സ്്റ്റാളുകളും 6 ആധുനിക സ്റ്റോര്‍ റൂമുകളും മാലിന്യസംസ്‌ക്കരണ പ്ലാന്റും നിര്‍മ്മിച്ചത്്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ്് ഒരുവര്‍ഷവും 4 മാസവും ആകുമ്പോഴും മാര്‍ക്്കറ്റ് ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. വൈദ്യുതി ലഭിക്കാത്തതാണ് മാര്‍ക്കറ്റ് തുറക്കാന്‍ തടസ്സമായി ്അതികൃതര്‍ പറയുന്നത്. നിലവില്‍ കെട്ടിടങ്ങളും പരിസരവും സാമൂഹ്യവരുദ്ധരുടെ താവളമാക്കിയരിക്കുകയാണ്. കെട്ടിടത്തില്‍ നടത്തിയ വയറിംഗ് പ്രവര്‍ത്തികള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്. കൂടാതെ പരസ്യമായ മദ്യപാനം ലഹരി ഉപയോഗം അടക്കമുള്ളവ ഇവിടെ നടക്കുന്നുണ്ട്്. കോടികള്‍ മുടക്കി നിര്‍മ്മിച്ച മാര്‍്ക്കറ്റ്് ഇത്തരത്തില്‍ നശിപ്പിക്കാതെ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."