ചികിത്സിക്കാന്‍ ആളില്ല; തൈക്കാട്ടുശ്ശേരി സര്‍ക്കാര്‍ ആശുപത്രി അവഗണനയില്‍
പൂച്ചാക്കല്‍:തൈക്കാട്ടുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ വലയുന്നു.നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ഇവിടെ മതിയായ ഡോക്ടര്മാരില്ലാത്തതാണ് രോഗികളെ പ്രയാസത്തിലാക്കുന്നത്.
അന്‍പത്തിയഞ്ച കിടക്കകളുള്ള ഇവിടെ നാല് ഡോക്ടര്‍മാരും അഞ്ചില്‍പ്പരം നഴ്‌സുമാരുമാണ് സേവനം നടത്തിയിരുന്നത്.എന്നാല്‍ മറ്റ് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും രോഗികളെ ഇവിടെ കിടത്തിചികില്‍സിക്കുന്നത് വിരളമാണ്.ചില ദിവസങ്ങളില്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുമെങ്കിലും മറ്റ് പല ദിവസങ്ങളിലും ഡോക്ടര്‍മാര്‍ ആശുപത്രിയിലില്ലാത്ത സ്ഥിതിയാണ്
ആശുപത്രി സമീപത്ത് ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സില്ലാത്തതാണ് ഇവര്‍ ഡ്യൂട്ടിക്കെത്താന്‍ മടിക്കുന്നതെന്നും പറയപ്പെടുന്നു.ഇത് മൂലം രോഗികള്‍ കിലോമീറ്ററോളം താണ്ടി ചേര്‍ത്തലയിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടേണ്ട അവസ്ഥയാണ്.തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജഭരണ കാലത്ത് പണികഴിപ്പിച്ചതാണ് ഈ അതുരാലയം.
പ്രദേശത്തെ നിര്‍ദ്ധനരായ കയര്‍,മല്‍സ്യ കര്‍ഷകത്തൊഴിലാളികളുടെ ഏക ആശ്രയമണിത്.പള്ളിപ്പുറം, മണപ്പുറം,ഉളവൈപ്പ്,തുറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.മുമ്പ് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഒട്ടനവധി പ്രക്ഷോപങ്ങളും ശവപ്പെട്ടി സമരങ്ങളും നടന്നിരുന്നു.ഇപ്പോള്‍ ആശുപത്രി പഴയ അവസ്ഥയില്‍ തുടര്‍ന്നിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലായെന്ന് നാട്ടുകര്‍ ആരോപിച്ചു.കഴിഞ്ഞ എല്‍.ഡി.എഫ്.ഭരണകാലത്താണ് ഈ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്.എന്നാല്‍ ഈ നിലവാരത്തില്‍ രോഗികള്‍ക്ക് ആവശ്യമായ രീതിലുള്ള ചികിത്സ ലഭ്യമാക്കാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."