തീരദേശവികസനത്തില്‍ സര്‍ക്കാര്‍ പ്രതിബദ്ധത പുലര്‍ത്തും: മന്ത്രി ജി സുധാകരന്‍
മുതുകുളം: തീരദേശവികസനത്തിന്റെ കാര്യത്തില്‍ ഒരു സര്‍ക്കാരും കാണിക്കാത്ത പ്രതിബദ്ധതയാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ഡി.വൈ.എഫ്.ഐ. ആറാട്ടുപുഴതെക്ക് മേഖലാ കമ്മിറ്റി തറയില്‍ക്കടവില്‍ നടത്തിയ സുനാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുന്തിയ പരിഗണന നല്‍കേണ്ട പ്രദേശമാണ് കടല്‍ത്തീരം. മലയോരഹൈവേയും തീരദേശഹൈവേയും യാഥാര്‍ഥ്യമാക്കണമെന്ന ഉദ്ദേശ്യത്തേടുകൂയാണ് ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. ദേശീയപാതയുടെ നിര്‍മ്മാണവും ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും.
ചരിത്രത്തില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കുന്ന തെറ്റായ രീതികളാണ് യു.ഡി.എഫ് എന്നും അധികാരത്തില്‍ എത്തിയപ്പോള്‍ ചെയ്തിട്ടുളളത്. രാഷ്ട്രീയം നോക്കാതെ ഹരിപ്പാട്ടുള്‍പ്പെടെ എല്ലാമണ്ഡലത്തിലും അറ്റകുറ്റപണിക്ക് കാശുകൊടുത്തു. ഉമ്മന്‍ചാണ്ടിക്കും ഇബ്രാഹിം കുഞ്ഞിനും ഒന്നേകാല്‍ കോടിരൂപവച്ചാണ് കൊടുത്തത്. വാശിയോടെയാണ് അവര്‍ക്കും പണം ന്‌ല്കിയത്. യുഡി.എഫ്.ഭരണകാലത്ത് ഒരു പൈസപോലും തന്റെയോ ഐസക്കിന്റെയോ മണ്ഡലത്തില്‍ തന്നിട്ടില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എം.ഉത്തമന്‍ അധ്യക്ഷനായി. എം.സുരേന്ദ്രന്‍, എന്‍.സജീവന്‍, ജി.ബിജുകുമാര്‍, എം.ആനന്ദന്‍, പി.എ.അഖില്‍, പ്രതീഷ്.ജി.പണിക്കര്‍, ആര്‍. അരുണ്‍ദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ 11ന് തറയില്‍ക്കടവ് ഡി.വൈ.എഫ്.ഐ. സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയുമുണ്ടായിരുന്നു. 'ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍' ഫോട്ടോപ്രദര്‍ശനവും നടത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം.എം.അനസ് അലിയാണ് ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് .ഡി.വൈ.എഫ്.ഐ. ആറാട്ടുപുഴ തെക്ക് മേഖലാ സെക്രട്ടറി ജൂലി.എസ്.ബിനു അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."