അന്ധകാരനഴിയിലേക്ക് വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങി
തുറവൂര്‍: ചേര്‍ത്തല താലൂക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിതുടങ്ങി.
എന്നാല്‍ ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നു പരാതിയുണ്ട്.
പ്രകൃതി രമണീയമായ ബീച്ചാണ് അന്ധകാരനഴി. ഇവിടെ അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
ശക്തമായ തിരയും ചുഴിയും രൂപപ്പെടുന്നതാണ് ഇവിടെ അപകടങ്ങങ്ങള്‍ക്ക്കാരണം. കടലില്‍ കുളിക്കാനിറങ്ങുന്നവരുടെ ജീവന് ഒരു സുരക്ഷയുമില്ല.
ആകെയുള്ളത് പൊലിസിന്റെ എയ്ഡ് പോസ്റ്റാണ്.അപകട സൂചനകളോ പ്രത്യേകനീയന്ത്രണങ്ങളോ ഉള്ള ഒരു ബോര്‍ഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. അഴിമുഖത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് .ഇവിടെ കുഴികളുള്ളതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ പുതഞ്ഞു പോകുന്നുണ്ട്.
പലപ്പോഴുംവളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കുഴിയില്‍ നിന്നും ഉയര്‍ത്തി മാറ്റുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് അന്ധകാരനഴി ബീച്ചിന്റെ സംരക്ഷണച്ചുമതല.സുരക്ഷാ സംവിധാനങ്ങള്‍ വിപുലമാക്കുന്നതിന് പൊലിസിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടികളുണ്ടാകണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."